മസ്കറ്റ് : ഒമാനിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1266 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. 15 സ്വദേശികൾ.176 പേർക്കാണ് ഇതുവരെ അസുഖം സുഖപ്പെട്ടത്. മലയാളിയടക്കം ആറു പേർ മരണപ്പെടുകയും ചെയ്തു.റുസ്താഖിൽ രോഗികളുടെ എണ്ണം 76 ആയി ഉയർന്നു. 12 പേരാണ് ഇവിടെ സുഖപ്പെട്ടത്. നിസ്വയിൽ 54 രോഗികളാണ് ഉള്ളത്. ഇവിടെ 21 പേർ സുഖപ്പെട്ടു. സൂറിൽ രോഗികളുടെ എണ്ണം 40 ആയി ഉയർന്നു. ഇവിടെ ഒരാൾക്ക് മാത്രമാണ് സുഖപ്പെട്ടത്. സോഹാറിൽ ആറു പേർ കൂടി പുതുതായി കോവിഡ് ബാധിതരായി.