സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു

മനാമ :- സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു.2023-2025 കാലയളവിലേക്കു കമ്മിറ്റിയെ യൂസഫ് അലി (ചെയർമാൻ) ഫാസിൽ താമരശ്ശേരി (ചീഫ് കോഓർഡിനേറ്റർ) അമീർ മുഹമ്മദ്‌ (അഡ്മിൻ കോർഡിനേറ്റർ) എന്നിവർ നയിക്കും.പി.വി മൻസൂർ, ഹുസൈൻ ചേർപ്പ് , സാജിർ ഇരിക്കൂർ , കെ .അബ്ദുൽ നാസ്സർ , സാലിഹ് റഹ്മാൻ, കൊയിവിള മുഹമ്മദ്‌ കുഞ്ഞ്, സി.കെ യാസിർ,സി.കെ അഷ്‌റഫ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. ഷിബു പത്തനംതിട്ട രക്ഷാധികാരിയായും,നിസാർ കൊല്ലം മാർഗ്ഗദർശിയുമായി നേതൃത്വം നൽകും ബഹ്റൈനിലെ അദ്ധ്യാപക -വിദ്യാർത്ഥി സമൂഹത്തിനും ,കരിയർ ഗൈഡൻസ് മേഖലയിലും നിലവിൽ നടത്തുന്ന പ്രവർത്തങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിലയിൽ സൗജന്യമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്തുമെന്നു പുതിയ ഭാരവാഹികൾ ഭാരവാഹികൾ അറിയിച്ചു. കമ്മ്യൂണിറ്റി ലീഡേഴ്‌സ് ട്രെയിനിങ്ങിന്റെ ഭാഗമായി നടത്തി വരുന്ന പ്രസംഗ വേദി, കുട്ടികൾക്ക് വേണ്ട YLP പരിശീലനം , വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷകൾ, അദ്ധ്യാപക പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമായി സിജി ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്നുണ്ട്. . ഇതുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർ 33313710,35052675 നമ്പറുകളിൽ ബന്ധപ്പെടുക.