മനാമ: 2022 – 2024 കാലയളവിലേക്കുള്ള ബഹ്റൈൻ കണ്ണൂർ ജില്ല കെഎംസിസി കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗ് ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി ജനറൽ സെക്രെട്ടറി ഹസൈനാർ കളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി റഹൂഫ് മാട്ടൂൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കെഎംസിസി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി , സംസ്ഥാന കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ , മുൻ കണ്ണൂർ ജില്ല കെഎംസിസി പ്രസിഡന്റ് നൂറുദ്ധീൻ മുണ്ടേരി, മുൻ സംസ്ഥാന ഭാരവാഹി പി വി സിദ്ധീഖ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.റിട്ടേർണിംഗ് ഓഫീസർ കെ കെ സി മുനീർ സാഹിബിന്റെ മേൽനോട്ടത്തിൽ പുതിയ കമ്മറ്റിയെ യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.പ്രസിഡന്റ്: മഹ്മൂദ് പെരിങ്ങത്തൂർ , ജനറൽ സെക്രട്ടറി: റഹൂഫ് മാട്ടൂൽ , ട്രഷറർ: അഷ്റഫ് കക്കണ്ടി, ഓർഗനൈസിംഗ് സെക്രട്ടറി: ഇർഷാദ് തന്നട , വൈസ് പ്രെസിഡന്റുമാർ :ഷഹീർ കാട്ടാമ്പള്ളി,ഇസ്മായിൽ പയ്യന്നൂർ, ഫൈസൽ കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം വളപട്ടണം, ഇസ്മായിൽ വട്ടിയേര. ജോയിൻ സെക്രട്ടറിമാർ: സിദ്ധീഖ് അദ്ലിയ, ലത്തീഫ് ചെറുകുന്ന്, ഫത്താഹ് പൂമംഗലം, അബ്ദുൽ നാസർ എം , ഷഹീർ കെ എ , എന്നിവർ പുതിയ കമ്മറ്റിയുടെ സാരഥികളായ തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ വന്ന പുതിയ കമ്മറ്റിക്ക് മണ്ഡലം നേതാക്കളായ ഫൈസൽ ഇസ്മായിൽ, അബ്ദു റഹ്മാൻ മാട്ടൂൽ, ഹമീദ് ഇ പി , സിദ്ധീഖ് ലിലു , തുടങ്ങിയവരും മുൻ ജില്ല ഭാരവാഹികളായ ഷംസു പാനൂർ, ഇല്യാസ് വളപട്ടണം, തുടങ്ങിയവരും തളിപ്പറമ്പ് സിഎച് സെന്റർ ട്രഷറർ ലത്തീഫ് പൂമംഗലവും ആശംസകൾ അറിയിച്ചു.