ജെ കെ ആർ (JKR) ന് പുതിയ ആസ്ഥാനം

മനാമ: വർഷങ്ങളായി ഐ. ടി രംഗത്ത് പ്രമുഖ മൾട്ടി ബ്രാണ്ടുകളുടെ വാറന്റി സേവനം നൽകുന്ന ബഹ്‌റൈനിലെ ഏക സ്ഥാപനമാണ് ജെ കെ ആർ . കമ്പ്യൂട്ടർസ്. എച് പി , ലെനോവ , ഡെൽ , മൈക്രോ സോഫ്റ്റ് , അസർ , എം എസ് ഐ എന്നീ പ്രമുഖ ബ്രാണ്ടുകളുടെ വാറന്റിയും ഒറിജിനൽ സ്പെയർ പാർട്സും വിശ്വസ്തതയോടെ നൽകുന്ന ഏക കമ്പനിയാണ് ജെ കെ ആർ . കോർപ്പറേറ്റ് സെയിൽസ് ഡിവിഷൻ ജെ കെ ആർ ഇൻഫോടെക് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. ജെ കെ ആർ ഗ്രൂപ്പിന്റെ കീഴിൽ പല രാജ്യങ്ങളിലായി വിവിധ കമ്പനികൾ പ്രവൃത്തിക്കുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടി സെഖയയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതായി മാനേജിങ് ഡയറക്ടർ ഡോ:ജീവൻ അറിയിച്ചു.