കുവൈറ്റ് : SMCA കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ ഏരിയയിൽ നിന്നുമുള്ള നാഷ് വർഗ്ഗീസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. SMCA മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അഡ്വ ബെന്നി നാല്പതാംകളം സത്യ വാചകം ചൊല്ലിക്കൊടുത്തു. ബിബിൻ മാത്യു (സെക്രട്ടറി), ഷിന്റോ ജോബ് (ട്രഷറർ), അനു ഡെലിൻ (പ്രോഗ്രാം കോർഡിനേറ്റർ), ബിബിൻ ജോർജ് (മീഡിയ കോഓർഡിനേറ്റർ) എന്നിവരാണ് SMYM ന്റെ മറ്റു കേന്ദ്ര ഭാരവാഹികൾ. എല്ലാവരും പ്രസിഡന്റ് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു. മനീഷ് മാത്യു (അബ്ബാസിയ) സ്വീറ്റി ആന്റണി (സിറ്റി ഫർവാനിയ), നിഖിൽ വർഗ്ഗീസ് (ഫഹാഹീൽ), റാഫി ആന്റണി (സാൽമിയ) എന്നിവരാണ് പുതിയ ഏരിയ കൺവീനർമാർ.
നേരത്തെ SMYM ന്റെ പ്രേത്യേക ചുമതലയുള്ള SMCA വൈസ് പ്രസിഡന്റ് ശ്രീ ഷാജിമോൻ ഈരേത്തറ നൽകിയ ആമുഖ സന്ദേശത്തോടെയാണ് തിരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. സൂം ഓൺലൈൻ പ്ലാറ്റുഫോമിലൂടെ നടത്തിയ പ്രത്യേക തിരഞ്ഞെടുപ്പ് യോഗത്തിൽ SMYM ന്റെ നാല് ഏരിയകളിൽ നിന്നുമുള്ള പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. SMCA യുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അഡ്വക്കേറ്റ് ബെന്നി നാല്പതാംകളം,ഇലക്ഷൻ കമ്മിഷൻ അംഗങ്ങളായ ബിജു തോമസ് കാലായിൽ , അലക്സ് റാത്തപ്പിള്ളി, അനീഷ് തെങ്ങുംപള്ളി, ജോഷി സെബാസ്റ്റ്യൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. SMCA പ്രസിഡന്റ് ശ്രീ ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറി ശ്രീ അഭിലാഷ് അരീക്കുഴിയിൽ, ട്രഷറർ ശ്രീ സാലു പീറ്റർ ചിറയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയൊരു ദിശാബോധത്തോടെ കുവൈറ്റിലെ സീറോ മലബാർ സമൂഹത്തിലെ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുവാനും മുന്നോട്ടു നയിക്കുവാനുമുള്ള കർമ്മ പരിപാടികൾക്ക് ഈ ഭരണസമിതി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ശ്രീ നാഷ് വർഗ്ഗീസ് തന്റെ മറുപടിപ്രസംഗത്തിൽ പറഞ്ഞു