നിയുക്ത ഇന്ത്യൻ അംബാസിഡർ ഓമനിലെത്തി

മസ്കറ്റ്: ഒമാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതി 1996- ഐ.എഫ്.സ് ബാച്ചിൽ പുറത്തിറങ്ങിയ മുനു മഹാവർ ആണ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡർ.മുൻപ് ഡൽഹിയിൽ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.ഒമാൻ സുൽത്താന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ എംബസ്സിയുടെ നേതൃത്വം ഔദ്യോഗികമായി മുനു മഹാവർ ഏറ്റടുക്കും.കഴിഞ്ഞ മൂന്നുവർഷമായി ഉണ്ടായിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെക്ക് ദില്ലിയിലെ ജോയിന്റ് സെക്രട്ടറി ആയാണ് പുതിയ പോസ്റ്റിങ്ങ്.കഴിഞ്ഞ മൂന്നുവര്ഷത്തിനിടെ ഒമാനിലെ സാമൂഹിക മേഖലയിൽ ചലനങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിൽ വന്നതടക്കമുള്ള നിരവധി കാര്യങ്ങൾക്ക് നേതൃത്വം നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.