മനാമ : ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ വർഷാ വർഷം നടക്കുന്ന പുനസംഘടനയുടെ ഭാഗമായി റിഫ ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു. ഏരിയ കൺവൻഷൻ ഏരിയ പ്രസിഡന്റ് സിനോജ് ദേവസ്സിയുടെ അധ്യക്ഷതയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്ത യോഗത്തിന് ഏരിയ സെക്രട്ടറി സജീർ സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ദേശീയ കമ്മറ്റി ചുമതലപ്പെടുത്തിയ വരണാധികാരികൾ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.2024-25 വർഷത്തെക്കുള്ള ഏരിയ ഭാരവാഹികളെയും, ദേശീയ കമ്മറ്റി പ്രതിനിധികളെയും യോഗം ഐക്യകണ്ടെന്ന തിരഞ്ഞെടുത്തുപ്രസിഡന്റ് :ഷമീർ പി കെ,സെക്രട്ടറി: മുഹമ്മദ് നസീഫ്,ട്രഷറർ: തസ്‌ലിം തെന്നാടൻ,വൈസ് പ്രസിഡൻ്റ്: ലാലു ചെറുകോട്ട്,ജോയിൻ്റ് സെക്രട്ടറി: റോണി റോയ്.ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ: ജോബി ബേബി, കുര്യൻ തോമസ്, മുഹമ്മദ് ദിൽഷാദ് . പി,അഖിൽ അലക്സ്, സരുൺ തോമസ്.ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ: ബേസിൽ നെല്ലിമറ്റം,നിതിഷ് ചന്ദ്രൻ, മുഹമ്മദ് നാസർ,മണിക്കുട്ടൻഎന്നിവരെ തിരഞ്ഞെടുത്തുശേഷം യോഗത്തിന് എത്തിചേർന്ന പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ബേസിൽ നെല്ലിമറ്റം നന്ദി അറിയിച്ചു.