ഐസിഎഫ് ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികൾ

ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദമാം സിറ്റി സെക്‌ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളായി ഉമർ സഅദി തിരുവട്ടൂർ (പ്രസി), അഷ്‌റഫ് ചാപ്പനങ്ങാടി (ജന.സെക്രട്ടറി), സക്കീറുദ്ദീൻ മന്നാനി ചടയമംഗലം (ഫിനാൻസ് സെക്ര) എന്നിവരെയും സംഘടന, ദഅവ, വെൽഫെയർ,പി ആർ,പബ്ലിക്കേഷൻ, സർവീസ് വിഭാഗങ്ങൾക്കായി അഷ്റഫ് ലതീഫി കടകശ്ശേരി,യൂനുസ് പറമ്പിൽ പീടിക, മുഹമ്മദ് കുഞ്ഞി അമാനി, സിദ്ദിഖ് സഖാഫി ഓമശ്ശേരി, ഹസ്സൻ ഹാജി,ഖിദർ മുഹമ്മദ്, മുഹമ്മദ് ഉപ്പണ, ഷൗക്കത്ത് ഫാളിലി, സലീം സഖാഫി ചേലേമ്പ്ര, ഷാഹിദ് കൊടുവള്ളി എന്നിവരെയും തിരഞ്ഞെടുത്തു.

വ്യക്തി സ്വാതന്ത്രവും പൗരബോധവും നില നിർത്തുന്നതിലും സംരക്ഷിക്കുന്നതിലും ഔദ്യോഗിക തലങ്ങളിലും അല്ലാതെയും നടക്കുന്ന വിവേചനപരവും വർഗീയവുമായ സമീപനങ്ങൾ അപലപനീയമാണെന്നും അതിനെതിരെ രാജ്യത്തെ ഓരോ പൗരനും ശ്രദ്ധ പതിപ്പിക്കണമെന്നും ജാഗ്രത കാട്ടണമെന്നും കൗൺസിലിൽ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

ഐസിഎഫ് പ്രവാസത്തിന്റെ അഭയം എന്ന ശീർഷകത്തിൽ നടന്ന അംഗത്വകാല ക്യാംപയിനിന്റെ ഭാഗമായി നടന്ന കൗൺസിൽ സംഗമം നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്‌ഘാടനം ചെയ്തു. ദമാം സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സഅദി പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റമളാൻ മുസ്‌ലിയാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ബാസ് തെന്നല വിഷയാവതരണം നടത്തി. ഹാരിസ് ജൗഹരി, അഷ്റഫ് പട്ടുവം, സിദ്ദിക്ക് ഇർഫാനി കുനിയിൽ എന്നിവർ അനുമോദന പ്രസംഗം നടത്തി.