ദമാം : വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസിന്റെ പുതിയ വര്‍ഷത്തേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം ഹോളിഡേയ്സ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങിൽ ഖോബാർ പ്രൊവിൻസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. വുമൺസ് ഫോറം പ്രസിഡന്റ് അർച്ചന അഭിഷേക്, സെക്രട്ടറി ഹുസ്ന ആസിഫ്, ട്രഷറർ ഷംല നജീബ്, വൈസ് പ്രസിഡന്റ്മാരായി പ്രജിത അനിൽ കുമാർ, സോഫിയ താജു, ജോയിന്റ് സെക്രട്ടറി ദിവ്യ ഷിബു എന്നിവരെയും യഥാക്രമം ഭാരവാഹികളായി തിരഞ്ഞെടുത്തു. 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഖോബാർ പ്രൊവിൻസ് രക്ഷാധികാരി മൂസക്കോയ സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഷമീം കാട്ടാക്കട, വൈസ് ചെയർപേഴ്സൺ ഖദീജ ഹബീബ്, ട്രഷറർ ആസിഫ് താനൂർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രശംസനീയമായ പ്രവര്‍ത്തങ്ങള്‍ നിവഹിച്ച വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മറ്റി മുൻപോട്ടുള്ള പ്രയാണത്തിൽ എല്ലാ വിധ പിന്തുണയും അംഗങ്ങൾ വാഗ്ദാനം ചെയ്തു. വുമൺസ് ഫോറം മുൻ ഭാരവാഹികൾ 2019-2021 ലെ പ്രവർത്തന റിപ്പോർട്ടും വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഹത്തില്‍ അവതരിപ്പിച്ചു. ആസിഫ് താനൂര്‍ നന്ദി പ്രകാശിപ്പിച്ച ചടങ്ങ് ദേശീയ ഗാനത്തോടെ സമാപിച്ചു.