ഷാർജ: യുഎഇയിലെ ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളിൽ പാർക്കിങ്ങിന് പണം ഈടാക്കുന്നത് അർധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയിൽ 7 ദിവസവും പാർക്കിങ്ങിന് പണം നൽകേണ്ടിയിരുന്ന ബ്ലൂ സോൺ മേഖലകളിലാണ് പുതിയ സമയക്രമം. നവംബർ ഒന്നു മുതലാണ് അർധരാത്രി 12 വരെ ഫീസ് നൽകേണ്ടി വരിക. രാവിലെ എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് പണം നല്‍കണം. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാർക്കിങ് സമയം നീട്ടിയത്. നേരത്തെ ഇത് രാത്രി 10 മണി വരെ ആയിരുന്നു.