ബഹ്റൈൻ : നിരവധി ആളുകൾക്ക് തൊഴിൽ അവസരവുമായി പുതിയ പദ്ധതികൾക്കായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു , ഇരുപത്തി ഏഴായിരത്തോളം ആളുകൾക്ക് തൊഴിൽ അവസരം ഒരുക്കുന്ന പദ്ധതികൾക്ക് നൂറ്റി അൻപത്തി രണ്ടു ദശ ലക്ഷം ബഹ്റൈൻ ദിനാർ ചിലവ് വരും , അൽ സലാം ബാങ്കിന്റെ നേതൃത്വത്തിൽ മനാരാ ഗ്രൂപ് ആണ് പദ്ധതിക്ക് രൂപം നൽകിയത്, ഹിദ്ദ് , ഗലാലി , അംവാജ് ദ്വീപുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന കൃത്രിമ ദ്വീപിൽ ആരംഭിക്കുന്ന പദ്ധതിക്ക് നിരവധി നിക്ഷേപ കർക്കു അവസരം നൽകും , വ്യാപാര കേന്ദ്രങ്ങളും ,വെയർ ഹൗസുകളും , എക്സിബിഷനുകളും, മാളുകളും ഉൾപ്പെട്ട പദ്ധതിയിൽ തൊഴിൽ അവസരങ്ങൾക്കു പുറമെ നാനൂറു ദശ ലക്ഷം ബഹ്റൈൻ ദിനാറിന്റെ റെവന്യൂ വരുമാനവും പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു , ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉൽഘാടന പരിപാടികൾ നടന്നിരുന്നു , നിക്ഷേപകർക്ക് കൂടുതൽ അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു