മനാമ :ബഹ്റൈനിലേക്കു ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർ ഏപ്രിൽ ഇരുപത്തി ഏഴു മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണം .പുതിയ നടപടി ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ .
ഇന്ത്യക്കു പുറമേ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിർബന്ധമാണ് നിലവിൽ ബഹറിനിലേക്ക് വരുന്നവർ മൂന്ന് കോവിഡ് ടെസ്റ്റുകൾക്ക് പുറമെയാണിത്.ആദ്യദിനം എയർപോർട്ടിലെ പരിശോധന കൂടാതെ അഞ്ചാം ദിനവും പത്താം ദിവസവും ആണ് ടെസ്റ്റുകൾ നടത്തേണ്ടത്.36 ബഹറിൻ ദിനാർ ആണ് ടെസ്റ്റുകൾക്ക് കൂടി ഇടയാക്കുന്നത്. യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റ് റിസൾട്ട് ആണ് കൈയിൽ കരുതേണ്ടത്.