പുതിയ വേരിയന്റ്റ് : വിയന്റ്റ്നാമിനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

മനാമ  : ബഹ്റൈനിൽ  കോവിഡ്  രോഗികളുടെ എണ്ണം വർധിച്ച  സാഹചര്യത്തിലും  പുതിയ വേരിയന്റ് വിയറ്റ്നാമിൽ സ്ഥിരീകരിച്ച   സാഹചര്യത്തിലും   വിയറ്റ്നാമിനെ  റെഡ്   ലിസ്റ്റ് പട്ടികയിൽ  ഉൾപ്പെടുത്തി  ബഹ്റൈൻ  . ഇതോടെ  ബഹ്റൈനിൽ റെഡ്  ലിസ്റ്റിൽ  ഉൾപ്പെടുന്ന  രാജ്യങ്ങളുടെ എണ്ണം ആറായി . ഇന്ത്യ ,പാകിസ്ഥാൻ, ശ്രീലങ്ക ,ബംഗ്ലാദേശ്,നേപ്പാൾ  എന്നിവയാണ്  മറ്റു രാജ്യങ്ങൾ . ബഹറിൻ പൗരന്മാർക്കും  ബഹറിനിൽ റസിഡൻസ്  വിസ ഉള്ളവർ  മാത്രമായിരിക്കും പ്രവേശനം . ഇവർ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം  . സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് നിർബന്ധമാണ് .   എത്തിയതിനു ശേഷം  വിമാനത്താവളത്തിൽ വെച്ച് ആദ്യ ടെസ്റ്റും പത്താം ദിവസം രണ്ടാം ദിവസം നടത്തണം.