ബഹ്റൈൻ : നിക്ഷേപകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനായി പുതിയ വിസ നിയമങ്ങൾ ഏർപെടുത്തുവാൻ കഴിഞ്ഞ കൂടിയ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. അഞ്ചു ബഹ്റൈൻ ദിനാർ ചിലവുള്ള രണ്ടാഴ്ചത്തെ കാലാവധിയോട് കൂടിയുള്ള വൺ ടൈം വിസ ഏർപ്പെടുത്തും,പുതുക്കിയ വ്യവസ്ഥ പ്രകാരം മൂന്നു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ എടുത്താൽ ഇനി ഒറ്റയടിക്ക് ഒരു മാസം താമസിക്കാം , എൺപത്തി അഞ്ചു ദിനാർ ഫീസിന് ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയും . 60 ദിനാർ ഫീസായി നൽകിയിരുന്ന അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഫീസ് നൂറ്റി എഴുപതു ദിനാർ ആയി ഉയർത്തുകയും ചെയ്തു, കഴിഞ്ഞ ദിവസം കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്