ഒമാനിൽ പുതിയ വിസകൾക്ക് വർക്ക് പെർമിറ്റിന്റെ പേപ്പർ കോപ്പി ഹാജരാക്കേണ്ടതില്ല.

ഒമാൻ : പുതിയ വിസകൾക്ക് അപേക്ഷിക്കുന്നതിന് വർക്ക് പെർമിറ്റിന്റെ പേപ്പർ കോപ്പി ഹാജരാക്കേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ സംവിധനം അനുസരിച്ചു പെർമിറ്റിന്റെ ഇലക്ട്രോണിക് കോപ്പികൾ ഹാജരാക്കിയാൽ വിസ ലഭ്യമാകും. രാജ്യം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.പ്രവാസികളെ സംബന്ധിച്ചിടത്തോളം വിസ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാകുന്നതിനും പുതിയ സംവിധാനം ഉപകരിക്കും.