മസ്കറ്റ് : രാജ്യത്തെ കോവിഡ്വ്യാപനം കുറക്കാൻനുള്ള തീവ്ര പരിശ്രമത്തിലാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ ഉബൈദ് അൽ സഈദി. ഇതുവരെ രാജ്യം രോഗബാധയുടെ പാരമ്യതയിൽ എത്തിയിട്ടില്ല. അടുത്ത രണ്ടാഴ്ചക്കുള്ളിൽ നിലയിലേക്ക് എത്തനാണ് സാദ്ധ്യത. തുടർന്ന് രോഗികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം തടയാൻ കൈക്കൊണ്ട നടപടികൾ ആറ് ആഴ്ചക്കുള്ളിൽ ഫലം കാണുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതുവരെ കൈക്കൊണ്ട നടപടികളിൽ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു . സർക്കാർ നിർദേശപ്രകാരം ജനങ്ങൾ സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുന്നത് കോവിഡ് കുതിച്ചുയരാതിരിക്കാൻ സഹായകമായി. ജനങ്ങളുടെ സഹകരണത്തിന് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകരിൽ ചിലർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരും രോഗ മുക്തരായിട്ടുണ്ട് ഉണ്ടെന്നും അഭിമുഖത്തിൽ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും , കിംവദന്തികളും വ്യാജവാർത്തകളും കുറക്കാൻ പബ്ലിക് പ്രോസിക്യൂഷന്റെനടപടികളും ,സമൂഹത്തിൽ ശുഭാപ്തി പകരുന്നതിനും മാധ്യമങ്ങളുടെയും ഇടപെടലുകളും സഹായിച്ചിട്ടുണ്ട്. റമദാനിൽ ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്നും ഡോ. അഹമ്മദ് ബിൻ ഉബൈദ് അൽ സഈദി ഒമാൻ ടി.വി ക്കുനൽകിയ പ്രതേക അഭിമുഖത്തിൽ പറഞ്ഞു.