ബഹ്റൈൻ : ദേശീയ വനവൽക്കരണ കാമ്പെയ്നിന്റെ ഭാഗമായി ബഹ്റൈനിൽ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കാർബൺ ശേഖരണത്തിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം തയ്യാറാക്കാൻ നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻഐഎഡി) അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുമായി (എജിയു) ധാരണാപത്രം ഒപ്പുവച്ചു..എൻഐഎഡി സെക്രട്ടറി ജനറൽ ശൈഖ മാറാം ബിൻത് ഈസ അൽ ഖലീഫയും എജിയു ആക്ടിംഗ് പ്രസിഡന്റ് ഡോ. അബ്ദുൾറഹ്മാൻ യൂസിഫ് ഇസ്മായിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് സംഭാവന നൽകുന്നതിനായി 1,40,000 മരങ്ങളും 110,000 കണ്ടൽക്കാടുകളും നട്ടുപിടിപ്പിക്കാനുള്ള NIAD ശ്രമങ്ങൾക്ക് ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .2021-ൽ, ബഹ്റൈൻ 2060-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ നടന്ന കാബിനറ്റ് മീറ്റിംഗിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, NIAD ലക്ഷ്യം 1.8 ദശലക്ഷം മരങ്ങളിൽ നിന്ന് 2035-ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുവളർത്തുന്നതിലേക്കു വർധിപ്പിച്ചിരുന്നു കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുക, ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക, സുസ്ഥിര വികസനം കൈവരിക്കുക തുടങ്ങിയ NIAD ന്റെ സമീപനവുമായി ഈ പഠനം യോജിപ്പിച്ചതായി NIAD സെക്രട്ടറി ജനറൽ പറഞ്ഞു.NIAD ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിന് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വ്യക്തികളെ ബോധവൽക്കരിക്കാനും പ്രോത്സാഹിപ്പിക്കാനും NIAD ശ്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.എജിയുവിന്റെ ഗവേഷണ കഴിവുകളെ ശൈഖ മാറാം അഭിനന്ദിക്കുകയും ബഹ്റൈനിലെ സ്കൂളുകളിൽ പഠനം നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.ധാരണാപത്രം എജിയുവും എൻഐഎഡിയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നുവെന്നും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുമുള്ള ദേശീയ ശ്രമങ്ങൾക്ക് സംഭാവന നൽകിയതായി ഡോ. ഇസ്മായിൽ പറഞ്ഞു.ഫോറെവർ ഗ്രീൻ കാമ്പെയ്നിന്റെ വരാനിരിക്കുന്ന ഘട്ടങ്ങൾക്ക് അനുയോജ്യമായ മരങ്ങളെ അവയുടെ കാർബൺ വേർതിരിക്കൽ ശേഷി, പരിചരണ ആവശ്യകതകൾ, ജല ഉപഭോഗം എന്നിവയെ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നതിൽ പഠനത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങളുടെ പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു .