ബഹ്‌റൈൻ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ അനുശോചനം രേഖപെടുത്തി. ജനങ്ങൾക്കിടയിൽ വേർതിരിവുകളില്ലാതെ പ്രവർത്തിക്കാനും സാധാരണക്കാർക്കിടയിൽ ഏറ്റവും ജനകീയനായി മരണം വരെ നിലനിൽക്കാനും അദ്ദേഹത്തിന് സാധിച്ചത് രാഷ്ട്രീയ വേർതിരിവുകളില്ലാതെ ജനനന്മക്കായി പ്രവർത്തിച്ചത് കൊണ്ടാണ്.
അര നൂറ്റാണ്ടിലേറെക്കാലം നിയമസഭാ സാമാജികനായും പൊതുപ്രവർത്തകനായും കേരളസമൂഹത്തിൽ നിറഞ്ഞു നിന്ന ഉമ്മൻചാണ്ടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം ആണെന്നു നിറക്കൂട്ട് പ്രവാസി കൂട്ടായ്മ വാർത്താകുറിപ്പിൽ അറിയിച്ചു