തിത്തിത്താരാ തിത്തൈ തിത്തൈ തകതൈദോ –ജനകീയ കൂട്ടായ്‌മയിൽ  നിന്നും  “നിരണം ചുണ്ടൻ “

By: Boby Theveril

നിരണം : ഒരു ഗ്രാമം ഒന്നടങ്കം ഇപ്പോൾ ആവേശ തിമിർപ്പിലാണ് . നിരവധി ചരിത്രങ്ങൾക്കു പേരുകേട്ട ഗ്രാമം” നിരണം “പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല താലൂക്കിൽ പടിഞ്ഞാറേ അറ്റത്തായി സ്ഥിതി കൊള്ളുന്ന ഗ്രാമം . പ്രാചീനതയിലും സാംസ്കാരികമഹിമയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളഗ്രാമങ്ങളിലൊന്ന് തന്നെ ആണ് ഈ ഗ്രാമം എന്ന് തന്നെ പറയാം .തോമാശ്ലീഹാ സ്ഥാപിച്ച   “നിരണം പള്ളിയും ” നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ “തൃക്കപാലീശ്വരം ക്ഷേത്രവും”  നിരണം കവികൾ എന്നറിയപ്പെടുന്ന കണ്ണശ്ശന്മാരുടെ ജന്മസ്ഥലം എന്ന നിലയിലും നിരണം ഇതിനാൽ  പ്രശസ്തമാണ്  . ചരിത്ര കാരന്മാരുടെ അഭിപ്രായത്തിൽ  ഈ പ്രദേശത്തിന്റെ ആദ്യകാലനാമം നീർമ്മണ്ണ് എന്നായിരുന്നു . രണം (യുദ്ധം) ഇല്ലാതെ, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന്ന് നിരണം എന്ന പേര് ലഭിച്ചത് എന്ന അഭിപ്രായവും നില നില്കുന്നു .   ആ  മത മൈത്രി വീണ്ടും  ഉറപ്പിച്ചിരിക്കുകയാണ്  നിരണം എന്ന ദേശം കളി വള്ളമായ   . “നിരണം ചുണ്ടൻറ്റെ  നിർമാണത്തിൽ കൂടി .നിരണം എന്ന  ഗ്രാമവും  സമീപ പ്രദേശങ്ങളും വള്ളം കളിക്കും  വള്ളം കളി  പ്രേമികൾക്കും  പേരുകേട്ടതാണ് . ഒരു നാടിൻറെ വികാരമാണ് വള്ളം കളിയിലൂടെ തുറന്നു കാട്ടുന്നത് .

കളി വള്ളങ്ങൾ ആയ ജ്യോതി (വെപ്പ് എ ) ,പുന്നത്രപുരക്കൽ (വെപ്പ് ഗ്രേഡ് ബി)പുത്തൻ പറമ്പിൽ  (ചുരുളൻ )കാലയവനിയ ക്കുള്ളിൽ മറഞ്ഞ ഓടി വള്ളമായ തേവേരിൽ. എന്നി വള്ളങ്ങളും നിരണം പ്രദേശങ്ങളിൽ  നിന്നുള്ളവയാണ് . കൂടാതെ ചുണ്ടൻ വള്ളമായ  വീയപുരം ചുണ്ടനും  വെപ്പ് എ വള്ളങ്ങളായ  പട്ടേരി പുരക്കൽ  ,  ജയ് ഷോട്ട് , പൂഴിക്കടവൻ , വേണു ഗോപാൽ , വരികളം , മണലി, ഇരുട്ടുകുത്തി വള്ളങ്ങൾ ആയ  സൂര്യ (ഇരുട്ടുകുത്തി എ ) ജലറാണി (ഇരുട്ടുകുത്തി ബി ) ചുരുളൻ  വള്ളമായ പുരക്കൽ  എന്നിവയും നിരണം സമീപ പ്രദേശത്തും നിന്നുള്ളവയാണ് . വള്ളം കളിയിലെ രാജാവായ ചുണ്ടൻ വള്ളം വേണമെന്ന ആവിശ്യം ഇപ്പോൾ നിറവേറ്റാൻ ഉള്ള ശ്രമത്തിൽ ആണ്  നിരണം എന്ന ഗ്രാമത്തിലെ പ്രദേശവാസികൾ ഒന്നടങ്കം . ജനകീയ കൂട്ടായ്മയിലൂടെ  നിർമാണം തുടങ്ങിയിരിക്കുന്ന നിരണം ചുണ്ടൻറ്റെ ഉളി കുത്തൽ കർമം പെരുന്തച്ചൻ ഉമാ മഹേശ്വർ  കഴിഞ്ഞ വ്യാഴാഴ്ച   ഇരതോട്  പുത്തൻ പറമ്പിൽ ഒരുക്കിയിട്ടുള്ള മാലി പുരയിൽ നിർവഹിച്ചു . നൂറ്റി ഇരുപത്തി എട്ടു അടി ആണ് ചുണ്ടന്റെ നീളം കണക്കാക്കിയിരിക്കുന്നത് . പൊൻകുന്നത് നിന്നും ഇരുപതു ഇഞ്ചു വണ്ണവും അമ്പതു അടി നീളവും ഉള്ള നാലു ആഞ്ഞിലി തടികൾ ആണ് നിർമാണത്തിനായി ഉപയോഗിക്കുന്നത് . ആവേശകരമായ  വലിയ സ്വീകരണം തന്നെ ആണ് നിരണം പ്രദേശ വാസികൾ തടി കൊണ്ട് വന്നപ്പോൾ  ഒരുക്കിയത് .                                                      ഒരു വലിയ സമിതി തന്നെ ആണ്  വള്ളം നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് . അംബാസിഡർ നിരണം രാജൻ , റെവ : തോമസ് പുരക്കൽ  രക്ഷാധികാരി , റെജി അടിവക്കൽ പ്രസിഡന്റ് , റോബി തോമസ്  , അലക്സ്  പനക്കാമറ്റം വൈസ് പ്രസിഡന്റ്  മാരായും , അജിൽ പുരക്കൽ  സെക്രട്ടറി , അനിൽ കിണറ്റുംകര , രതീഷ് കുമാർ ജോയിന്റ് സെക്രട്ടി മാരായും , ജോബി ആലപ്പാട് ട്രെഷർ , റെന്നി തേവേരിൽ  ഫിനാൻസ് കൺട്രോളർ , ജോബി ഡാനിയേൽ , അമൽ തോമസ് , ലെനിൻ പി ബാബു , കോർഡിനേറ്റർ മാരായും  കൂടാതെ പതിനാല് എക്സികുട്ടീവ് അംഗങ്ങളും ,ഇരുപത്തി ഒന്ന് ജനറൽ കമ്മിറ്റി യും  വള്ള നിർമാണത്തിനായി പ്രവർത്തിക്കുന്നു .

ഏഴുമാസം കൊണ്ട് നിർമാണം പൂർത്തി ആക്കം ഉദ്ദേശിച്ചിരുന്ന  നിരണം ചുണ്ടന്  ഒരു കോടി മുപ്പതു ലക്ഷം  രൂപ  ചിലവ് പ്രതീക്ഷിക്കുന്നുണ്ട് .   അയ്യായിരം മുതൽ  അഞ്ചു ലക്ഷം രൂപ വരെ  ഷെയർ സ്വരൂപിച്ചാണ് വള്ള  നിർമാണത്തിന്റെ ചിലവ് കണ്ടെത്തുന്നത് . ഷെയർ  എടുത്തവർ ആണ് സമിതി അംഗങ്ങൾ ആകുന്നത് . നിരണം പ്രദേശ വാസികളായ പ്രവാസികളും ഇതിനോടകം നിരവധി ഷെയർ എടുത്തിട്ടുണ്ട് .

നിരണം ഓൺലൈൻ പത്രത്തിൽ  2021  സെപ്തംബർ മാസം  17 ന്  നിരണം സ്വദേശി ആയ  റോബി തോമസ് എന്ന അദ്ധ്യാപകൻ  ഇട്ട പോസ്റ്റാണ് വള്ളം നിര്മിക്കുന്നതിലേക്കു നയിച്ചത് ” അപ്പുറത്ത്  കരുവാറ്റ ചുണ്ടനും , ഇപ്പുറത്ത് വീയപുരം ചുണ്ടനും  ഉണ്ട് . നമുക്കും വേണ്ടേ ഒരു ചുണ്ടൻ . ഈ  ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പ്രതികരിച്ച പ്രദേശ വാസികളുടെ   വാട്സപ്പ് കൂട്ടായ്മയാണ്  പൊതുയോഗം ചേരുവാനും വള്ള  സമിതി രജിസ്റ്റർ ചെയ്യുവാനും കാരണമായത് .

നിരണം എന്ന നാടിൻറെ പേരും പെരുമയും  കൂടുതൽ  പ്രശസ്തിയിലേക്ക് എത്തിക്കുക എന്ന സാക്ഷാത്കാരമാണ്  ജില്ലയിലെ   ആദ്യ  ചുണ്ടൻ വള്ളമായ  ” നിരണം ചുണ്ടനിലൂടെ” ഈ  ജനകീയ കൂട്ടായ്മ  ലക്‌ഷ്യം വക്കുന്നത് .