നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.

ഒമാൻ : നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആളുകൾ പങ്കെടുത്ത ആഘോഷത്തിൽ, പ്രവാസ ജീവിതത്തിൽ 35 വർഷങ്ങൾ പൂർത്തിയാക്കിയ വ്യക്തികളെ മൊമെന്റോ നൽകി ആദരിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അവാർഡ് നേടിയ ഇന്ത്യൻ സ്കൂൾ നിസ്‌വ മലയാളം വിഭാഗം അധ്യാപകൻ ഷാനവാസ് അബൂബക്കറിനെയും, അധ്യാപകരായ ലതികാബാലഗോപാൽ, എസ് ഫഹീം ഖാൻ, സ്കൂളിൽ 30 വർഷം പൂർത്തിയാക്കിയ മാത്യു സൈമൺ ചേട്ടനെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. മറ്റ് കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. നിസ്‌വ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡണ്ട് ശ്രീ ഗോപകുമാർ വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ പൊന്നാനി സ്വാഗതവും Dr വെങ്കിടേഷ്, ഷെരീഫ് പന്തളം, മണി ബാലചന്ദ്രൻ എന്നിവർ ആശംസയും ശോഭന ശശികുമാർ നന്ദിയും പറഞ്ഞു. ശ്രീ രജി ആറ്റിങ്ങൽ, മധു പൊന്നാനി, ഷാജഹാൻ ഷാഹുൽ ഹമീദ്, രാധാകൃഷ്ണൻ, എബ്രഹാം തോമസ്, സാദിഖ്, അമീർ, പ്രഭാകരൻ, നൗഫൽ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.