ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ഒമാനിൽ പരീക്ഷാ കേന്ദ്രം..

ന്യൂഡൽഹിയിലെ വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി മസ്‌കറ്റിൽ നീറ്റ് സെന്റർ അനുവദിച്ചു.. ഒമാനിലെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും ഇത്.

(ഒമാനിലെ ഇന്ത്യൻ രക്ഷിതാക്കളുടെ സംഘത്തിന്റെ പ്രതിനിധികളുടെ സംഘത്തിന്റെ പത്രസമ്മേളനം 2021  JULY 🙂

ന്യൂഡൽഹിയിലെ വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി മസ്‌കറ്റിൽ നീറ്റ് സെന്റർ അനുവദിച്ചു.. ഒമാനിലെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും ഇത് , NEET-UG മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ശ്രമിക്കുന്നവർ അയൽരാജ്യമായ യുഎഇയിലേക്കോ ഇന്ത്യയിലേക്കോ പോകാറായിരുന്നു പതിവ് .. 2021-ൽ ഒമാനിൽ 500-ലധികം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കോവിഡ് മുഴുവൻ പേർക്കും പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല .. ഒമാനിൽ 21 ഇന്ത്യൻ സ്‌കൂളുകളുള്ളതിനാൽ ഒരു കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ട് ഒമാനിലെ ഇന്ത്യൻ രക്ഷിതാക്കളുടെ സംഘത്തിന്റെ പ്രതിനിധികൾ 2021 ജൂലായ് 24 നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു .. ഇന്ന് നീറ്റിന്റെ കേന്ദ്രങ്ങളിലൊന്നായി ഒമാനെ പ്രഖ്യാപിച്ച വാർത്ത മസ്കത്തിലെ ഇന്ത്യൻ എംബസി ആണ് ട്വീറ്റിലൂടെ അറിയിച്ചത് .. നീറ്റ് പരീക്ഷയ്ക്കുള്ള അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയിൽ മസ്‌കറ്റ് ഇപ്പോൾ ചേർത്തിട്ടുണ്ടെന്നും ഇത് ഒമാനിൽ നിന്നുള്ള നീറ്റ് ഉദ്യോഗാർത്ഥികളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് നന്ദി പറയുന്നുവെന്നും വിദ്യാർത്ഥികൾക്ക് ആശംസകളും നേരുന്നതായും എംബസി അറിയിച്ചു ..