“നിയതം ” ഫീച്ചർ ഫിലിം ടീസർ റിലീസ് നിർവ്വഹിച്ചു

ബഹ്‌റൈൻ  : കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവരുടെ കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കി, ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ശ്രീ.രാജേഷ് സോമൻ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം “നിയതം”; തൃശ്ശൂർ ജില്ലയിൽ പാവറട്ടിയിലുള്ള ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറി മാർച്ച്‌ 12 മുതൽ 14 വരെ സംഘടിപ്പിക്കുന്ന ആറാം ഗ്രാമീണ ചലച്ചിത്രോത്സവത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച്‌ 12 വൈകീട്ട്  6.30ന് ദേവസൂര്യ അങ്കണത്തിൽ പ്രദർശിപ്പിക്കുന്നു.ആദ്യ പ്രദർശനത്തിനു മുന്നോടിയായുള്ള  ‘നിയതം’ സിനിമയുടെ ടീസർ റിലീസ് ചടങ്ങ് മാർച്ച്‌ 07 വൈകീട്ട്  7 മണിക്ക് ബഹറിൻ കേരളീയ സമാജം ഫേസ്ബുക് പേജിലൂടെ സമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി, നിയതം സിനിമ സംവിധായകൻ  രാജേഷ് സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.