ബഹ്റൈൻ : പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി,ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു, സർക്കാർ സംവിധാനവും മന്ത്രിമാർ അടക്കമുള്ള മുഴുവൻ ഇടത് നേതാക്കളും കേന്ദ്രീകരിച്ചു പ്രചരണം നടത്തിയിട്ടും ഐക്യ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ ചരിത്ര വിജയം പിണറായി സർക്കാരിന്റെ മുഖത്ത് ഏറ്റ കനത്ത അടി ആണെന്ന് പ്രേമചന്ദ്രൻ എം പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു, ഇതുപോലെ അഴിമതി ആരോപണം കേട്ട ഒരു മുഖ്യമന്ത്രിയും സർക്കാരും വേറെയില്ല, അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷ വാദവും നടമാടുന്ന ഈ സർക്കാർ ആരോപണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നതും ആരോപണങ്ങളുടെ നിചസ്ഥിതി ബോധ്യപ്പെടുത്തി സർക്കാരിന്റെ പ്രതിചായ സംരക്ഷിക്കുന്നതിനു പകരം മുഖ്യമന്ത്രി നടിക്കുന്ന മൗനം ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് യു ഡി എഫിന് തിളങ്ങുന്ന വിജയം സമ്മാനിച്ചത്,കഴിഞ്ഞ തവണ നേടിയ വോട്ടിൽ നിന്ന് പതിനായിരത്തിനു മുകളിൽ വോട്ട് ഇടത് മുന്നണിക്ക് നഷ്ടം ആകുകയും ചെയ്തു, യു ഡി എഫ് സംവിധാനം നടത്തിയ ചിട്ടയായ പ്രവർത്തനവും പ്രചാരണത്തിലെ ഏകോപനവും വിജയ തിളക്കത്തിൽ കൂടുതൽ പ്രകാശം പരത്തിയാതായും അദ്ദേഹം പറഞ്ഞു, ദേശീയ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു, കോർ കമ്മറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.