മനാമ: മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സീസൺ ഫോർ ഫൈനൽ ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്നു. ന്യൂ മില്ലേനിയം സ്കൂളിലെ അരിഹാൻ ചക്രവർത്തിയും റെയാൻഷ് മഖിജയും ക്വിസ് ജേതാക്കളായി. ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പ് റോളിംഗ് ട്രോഫികൾ യഥാക്രമം ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ തൃഷൻ എം, സഹന കാർത്തിക് എന്നിവരും ഇന്ത്യൻ സ്‌കൂളിലെ പുണ്യ ഷാജി, ധ്യാൻ എ എന്നിവരും കരസ്ഥമാക്കി. അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ ആഹിൽ സുനീർ, അസ്ലം സുനീർ, ബ്രിട്ടസ് ഇന്റർനാഷണൽ സ്‌കൂളിലെ സമ്രിൻ അജുമൽ, ഒമർ അബ്ദുല്ല ഹുസൈൻ, ന്യൂ ഇന്ത്യൻ സ്‌കൂളിലെ നോയൽ എബ്രഹാം, ഭരത് വിപിൻ എന്നിവരും സ്റ്റാർ ഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്നു.
മുഖ്യാതിഥി (ടെറിട്ടറി ഹെഡ്- അൽ റാഷിദ് ഗ്രൂപ്പ്), സുനിൽ ഗോപാൽ (കൺസെപ്റ്റ് മാനേജർ, മദർകെയർ ), കൈസാദ് സഞ്ജന (ഹെഡ് മാർക്കറ്റിംഗ്, അൽ റാഷിദ് ഗ്രൂപ്പ്), വിവേക് സാഗർ (അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ, അൽ റാഷിദ് ഗ്രൂപ്പ്), ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം.എൻ, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ക്വിസ് മാസ്റ്റർമാരായ ഡോ. ബാബു രാമചന്ദ്രൻ (അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ), ബോണി ജോസഫ് ( ഡയറക്ടർ – ബോണിസ് എജ്യുക്കേഷണൽ സർവീസസ്) , തനിമ ടോം (ബോണിസ് എജ്യുക്കേഷണൽ സർവീസസ് ), ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ ഗോപിനാഥ് മേനോൻ, വൈസ് പ്രിൻസിപ്പൽമാർ, ജീവനക്കാർ, രക്ഷിതാക്കൾ, മെന്റർമാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വിജ്ഞാനപ്രദമായ ക്വിസ്സം മത്സരം ഒരുക്കിയ റിഫ ടീമിനെയും വിദ്യാർത്ഥികളെയും പ്രിൻസ് നടരാജൻ അഭിനന്ദിച്ചു. ക്വിസ് മാസ്റ്റർമാരായ ഡോ. ബാബു രാമചന്ദ്രനും ബോണി ജോസഫും രസകരവുമായ രീതിയിൽ ക്വീസ്ടൈ നയിച്ചു.ടൈറ്റിൽ സ്പോൺസറായ മദർകെയറുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടായിരുന്നു. പ്രേക്ഷകരിൽ പലർക്കും ശരിയായ ഉത്തരങ്ങൾക്കുള്ള സമ്മാന വൗച്ചറുകൾ ലഭിച്ചു. ഇന്ത്യൻ സ്‌കൂളിലെ പ്രതിഭാധനരായ വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു. ദേശീയ ഗാനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി, വിശിഷ്ടാതിഥികൾ, ക്വിസ് മാസ്റ്റർമാർ, മെന്റർമാർ എന്നിവർക്ക് പ്രിൻസ് നടരാജനും ഇ.സി അംഗങ്ങളും മൊമെന്റോ സമ്മാനിച്ചു. സജി ആന്റണി നന്ദി പറഞ്ഞു.സ്പോൺസർമാരായ മാക്മില്ലൻ എജ്യുക്കേഷൻ, യൂണിയൻ സ്റ്റേഷനറി, അവാൽ ഡെയറി, ബുക്ക് മാർട്ട് എന്നിവയുടെ പിന്തുണക്കു സ്‌കൂൾ നന്ദി അറിയിച്ചു.