അധിക പലിശ നൽകിയില്ല ദളിത് യുവതിക്ക് നേരെ അതിക്രമം,നഗ്നയാക്കി മര്‍ദ്ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു

പട്‌ന: കടം നൽകിയ തുകയ്ക്ക് അധിക പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ ദളിത് യുവതിക്ക് നേരെ അതിക്രമം. പട്‌ന ജില്ലയിലെ മൊസിംപൂര്‍ ഗ്രാമത്തില്‍ പ്രമോദ് സിംഗ് എന്ന വ്യക്തിയില്‍ നിന്നാണ് ദമ്പതികള്‍ 1500 രൂപ കടമായി വാങ്ങിയത്. മുഴുവന്‍ പണവും തിരിച്ചടച്ചെങ്കിലും പ്രമോദ് സിംഗ് അധിക പലിശ ആവശ്യപ്പെട്ടു. ദമ്പതികള്‍ പലിശ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് മര്‍ദ്ദിച്ച് നഗ്നയാക്കിയത്.ശനിയാഴ്ച്ച രാത്രിയില്‍ പുറത്ത് വെള്ളം എടുക്കാന്‍ പോയ യുവതിയെ പ്രമോദും മകനും മറ്റ് നാല് പേരും ചേരും ചേര്‍ന്ന് പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് വടികൊണ്ട് മര്‍ദ്ദിക്കുകയും നഗ്നയാക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.തുടര്‍ന്ന് പ്രമോദ് സിംഗ് മകന്‍ അന്‍ഷുവിനോട് യുവതിയുടെ വായില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആറംഗ സംഘത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.