മസ്കറ്റ് : ഇന്ത്യയിൽ നിന്ന് പുറത്തേക്ക്‌യാത്ര ചെയുന്ന ഇന്ത്യകാർക്ക് ഇനിമുതൽ എമിഗ്രേഷൻ ഫോം പൂരിപ്പിക്കേണ്ട.ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുക.കേന്ദ്ര ആഭ്യന്തര മന്ത്രാലം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.യാത്ര ചെയുന്ന ആളിന്റെ പേര്,ജനന തീയതി,പാസ്പോർട്ട് നംബർ,സ്ഥലം എന്നിവയാണ് എമിഗ്രേഷൻ ഫോമിൽ പൂരിപ്പിച്ചു കൊടുക്കുന്നത്. ഈ രേഖകൾ പാസ്സ്പോർട്ടിൽ ഉള്ളതിനാലും ,എമിഗ്രേഷൻ നടപടികൾക്ക് സമയ കൂടുതൽസമയം ചിലവാകുന്നതിനാലും മാണ് ഇത് ഒഴുവാക്കിയത്.