മസ്‌കറ്റ്: മാർച്ച് 15 നു ശേഷം കാലാവധി കഴിഞ്ഞ റസിഡന്റ് ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവയുള്ളവര്‍ക്ക് പിഴ ഈടാക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഓൺലൈൻ ആയോ അല്ലങ്കിൽ ഉപഭോക്തൃ സേവനങ്ങള്‍ വീണ്ടും തുറന്ന ശേഷം പുതുക്കി നല്‍കുമെന്നും ഒമാന്‍ പൊലീസ് അറിയിച്ചു. കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടി യിരുന്നു യതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്ല്യം ലഭ്യമാവുക. സന്ദർശന വിസകൾ പുതുക്കാനായി ഒന്നും ചെയ്യേണ്ടതില്ല. 15 വരെ ഇവ സൗജന്യമായി തനിയെ പുതുക്കി ലഭിക്കും. വാഹനങ്ങളുടെ മുൽകിയ പുതുക്കാൻ മിഷ്യൻ ഏർപ്പെടുത്തിയത് കോവിട് കാലത്ത് വളരെ പേർക്ക് പ്രയോജനം ചെയ്തിരുന്നു.