കൊല്ലം:ഗള്‍ഫില്‍ ജോലിക്കാരിയായ വയനാട് സ്വദേശിനി കമ്പനിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹായം തേടുന്നു. പത്തുമാസം മുൻപ് യുഎഇയില്‍ ജോലിക്കു പോയ ആന്‍ നദിയ ആണ് ഫേസ്ബുക്കിലൂടെ സഹായ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. അഞ്ചുമാസം ശമ്പളം കിട്ടിയിരുന്നെന്നും അതിനു ശേഷം എടിഎംകാര്‍ഡും പിന്‍നമ്പരും വാങ്ങി കമ്പനിതന്നെ ശമ്പളം എഴുതിയെടുക്കുകയാണെന്നും, പട്ടിണിയാണെന്നും കാട്ടിയാണു യുവതിയുടെ പോസ്റ്റ് ഇതിനോടകം പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണ രൂപം
ഡിയർ. ഫ്രണ്ട്സ്….
ദയവായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്തു സഹായിക്കുക. ഞാൻ UAE യിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ എത്തിയിട്ട് 10 മാസം കഴിഞ്ഞു. ആദ്യത്തെ 3 മാസം ശമ്പളം കറക്റ്റിനു തന്നിരുന്നു അതും by hand ആണ് തന്നത്. ഇവിടെ വന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ട് കമ്പനി തന്നെ ഓപ്പൺ ചെയ്തു തന്നു.ATM card with Pin number വരെ അവർ കമ്പനി ആവശ്യത്തിനാണെന്നു പറഞ്ഞു കൊണ്ട് എല്ലാ സ്റ്റാഫിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങി.അതിന് ശേഷം ഞങ്ങൾക്ക് ഇതുവരെ കാർഡോ ശമ്പളമോ കിട്ടിയിട്ടില്ല.ഈ കമ്പനിയിൽ വന്നിട്ട് 6 മാസം കഴിഞ്ഞു.എമിറേറ്റ്സ് ഐഡി യോ പാസ്പോർട്ടോ ഞങ്ങളുടെ കയ്യിൽ ഇല്ല.നാട്ടിലുള്ളവരെ contact ചെയ്യാൻ ഫോൺ പോലും റീചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഞങ്ങൾ രണ്ടു ലേഡീസ് സ്റ്റാഫുകൾ ആണ് ഇവിടെ ഉള്ളത്.മെഡിക്കൽ ഇൻഷുറൻസ് ഒന്നും ഞങ്ങൾക്കില്ല..ആകെ ആരെയെങ്കിലുമായി contact ചെയ്യാൻ കഴിയുന്നത് ഈ സോഷ്യൽ മിഡിയ വഴി മാത്രമാണ്. ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോയെപ്പോൾ ഞങ്ങൾക്ക് ശബളം കൃത്യമായി തരുന്നു എന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ ATM കാർഡ് ഉപയോഗിച്ച് അവർ തന്നെ ആ ശബളം പിൻവലിച്ചിട്ടു ശബളം ഒക്കെ കൃത്യമായി തരുന്നു എന്നുള്ള തെളിവാണ് അവർ കാണിക്കുന്നത്. ഞാൻ വർക്ക് ചെയ്യുന്ന കമ്പനി യുടെ പേര് അസ്മാക് അൽ ജസീറ എന്നാണ്.ഓനേഴ്‌സിൽ രണ്ടു പേര് മലയാളികൾ ആണ്..ഒരാൾ ചെന്നൈ സ്വദേശിയും ആണ്..ഞാനും എന്റെ പ്രിയ കൂട്ടുകാരിയും ആത്മഹത്യയുടെ വക്കിലാണ്..എന്ത് ചെയ്യണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഞങ്ങൾക്ക് അറിയില്ല.ഒന്ന് രണ്ടു പേര് ഞങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാൻ വേണ്ടി വന്നിരുന്നു.പക്ഷെ അവർ തിരിച്ചു ചോദിക്കുന്നത് സഹായിച്ചാൽ തിരിച്ചു എന്ത് നൽകുമെന്നാണ്.സഹായം ചോദിച്ചപ്പോൾ കൂടെ കിടന്നു കൊടുക്കണം എന്നുള്ള രീതിയിൽ ആണ് അവരുടെ പെരുമാറ്റം.ആ പറഞ്ഞതോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകൾ തന്നെ.ഇനി ഞങ്ങളുടെ അമ്മയെയോ കുടുംബക്കാരെയോ നാട്ടിൽ എത്തി കാണാൻ കഴിയുമോ എന്നൊരു പ്രതീക്ഷയും ഞങ്ങൾക്കില്ല..ഈ പോസ്റ്റ് വായിക്കുന്ന ഏതെങ്കിലും കൂട്ടുകാർ ദുബായ് മലയാളം സമാജമായോ അല്ലെങ്കിൽ ഏതെങ്കിലും സങ്കടനയുമായോ ബന്ധപ്പെട്ട് ഞങ്ങൾക്ക് നീതി വാങ്ങി തരും എന്നുള്ള പ്രതീക്ഷയും കൂടിയേ ബാക്കിയുള്ളൂ..ഇത് നിങ്ങളുടെ സ്വന്തം സഹോദരിയുടെ ഒരു അപേക്ഷ ആയി കാണണം..ആത്മഹത്യ മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ മുന്നിൽ ഉള്ള വഴി.അത് മാത്രമല്ല ഇപ്പോഴുള്ള സിറ്റുവേഷനിൽ ഓണർ വരെ കയ്യൊഴിഞ്ഞിട്ടു പോയ അവസ്ഥ ആണ്..ഞങ്ങൾക്ക് നാട്ടിൽ എത്ത പെടാൻ ഒരു വഴിയുമില്ല.. ദയവ് ചെയ്തു ഞങ്ങളെ സഹായിക്കുക..ഇതൊരു അപേക്ഷ ആയി കാണുക.