മസ്കറ്റ് : ഒമാനിൽ ജോലിചെയ്യുന്ന റസിഡന്റ് കാർഡുള്ള വിദേശികൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ തടസമില്ല,ജി.സി.സി രാജ്യങ്ങൾ ഒഴുകെയുള്ള എല്ലവരെയും കഴിഞ്ഞ ദിവസം ഒമാൻവിലക്കിയിരുന്നു.ഇതിനെ തുടർന്ന് ഒമാനിൽ ജോലിചെയ്യുന്ന മറ്റുരാജ്യക്കാരായ വിദേശികൾക്ക്കിടയിൽ ആശങ്ക സൃഷ്ഠിച്ചിരുന്നു.വാർഷികവധിക്കും,അത്യാവിശകാര്യങ്ങൾക്കുമായി നാട്ടിലേക്ക് പോയ നിരവധിപേരെ ബാധിക്കുന്ന വിഷയമായിരുന്നു ഇത്.ഒമാൻ സ്വദേശികളും, ജി.സി.സി പൗരൻമാരും,ഒമാനിൽ റസിഡന്റ് കാർഡുള്ളവർക്കും ഒമാനിൽ പ്രവേശനാനുമതി ലഭിക്കും. ബാക്കിയുള്ളവരെ ഒമാനിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മാത്രാലയം ഡയറക്ടർ സാലിം ഹമീദ് സൈദ് അൽ ഹുസ്നി പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ ആണ് കഴിഞ്ഞ ദിവസത്തിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ റസിഡന്റ് കാർഡുള്ളവരേയും കൂടി പ്രവേശിപ്പിക്കും എന്ന് കൂട്ടിച്ചേർത്തിരിക്കുന്നത്.
എന്നാൽ തിരിച്ചെത്തുന്നവർ ഒമാൻ ആരോഗ്യ മാത്രാലയം നിദ്ദേശിക്കുന്നപടി -14 ദിവസം കൊറന്റൈൻ നടപടികൾക്ക് വിധേയമാകേണ്ടിവരും. ഇന്ത്യയിൽ അടക്കം146 ഓളം രാജ്യങ്ങളിൽ ആണ് ഇതുവരെ കോവിഡ് 19 റിപ്പോട്ട് ചെയ്തിരിക്കുന്നത് അതുകൊണ്ട്തന്നെ എത്ര ദിവസത്തേക്കാണന്ന് ഈ കർശനനിർദേശങ്ങൾ എന്ന് വെക്തമാക്കിയിട്ടില്ല. വൈറസ് കുടുതൽ പേരിലെക്ക് പകരാതിരിക്കാൻ ലക്ഷ്യം വെച്ചാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലെക്ക് പോകുന്നത്. ഒമാനിൽഇതുവരെ 21 പേർക്കാണ് കൊവിഡ്- 19 റിപ്പോർട്ട് ചെതിയ്രിക്കുന്നത്. ജിസിസിയിലെ തന്നെ എറ്റവും കുറഞ നിരക്കാണ് ഇത്.
കേരള കോവിഡ് 19
ഓമനടക്കം ഉള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് അവധിക്കുപോകുന്നവർ കേരളത്തിലെ എയർപോർട്ട്കളിലെ കോവിഡ് ഹെൽത് കെയറുമായി ബന്ധപ്പെട്ട്- 14 ദിവസത്തെ ഹോം കോറന്റൈൻ നടപടികൾ സ്വീകരിക്കാൻ കേരള ആരോഗ്യ വിഭാഗത്തിന്റെ നിർദേശം ഇന്ന് വന്നു.
കഴിഞ്ഞ 28 ദിവസത്തിനിടയിൽ വിദേശത്തുനിന്നും വന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.