മസ്കറ്:ഒമാൻ വിസ പുതുക്കലും എന്‍.ഒ.സിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ നിയമം കൊണ്ടുവന്നതുമുതൽക്ക് നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒമാൻ വിസാ നിയമങളെകുറിച്ച് നിരവധി പ്രചരണങൾ നടന്നിരുന്നു, ഇതിനെല്ലാം വിരാമമമിടുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് അനുവദിച്ച പ്രതേക അഭിമുഖത്തിലാണ് തൊഴിൽമന്ത്രിയുടെ ഉപദേശകൻ സൈദ് ബിൻ നാസർ അൽ സൈദ് ഇത് സംബന്ധിച്ച സൂചന നൽകിയത്.ഒമാൻ തൊഴിൽ നിയമത്തിൽ കാതലായ മാറ്റം ഉണ്ടാകുമെന്നും ,നിക്ഷേപകർക്ക് കൂടുതൽ അനുകൂല നിലപാട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷം പൂർത്തിയാക്കി ഒമാനിൽ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന പ്രവാസിക്ക്, മുൻ സ്പോൺസറിന്റെ സമ്മത പത്രം ലഭിച്ചെങ്കിൽ മാത്രമേ ഒമാനിൽ തിരികെ പ്രവശിക്കാൻ സാധിക്കു,എന്നതാണ് എന്‍.ഒ.സി നിയമം, എന്നാൽ നിരവധി പേർ മുൻസ്‌പോണ്സറിന്റെ അനുമതി ഇല്ലാതെ കമ്പനി ലെറ്റർ പാഡിൽ എന്‍.ഒ.സി തയ്യാറാക്കി സമർപ്പിക്കുന്നതൊഴുവാക്കാൻ ഒരു വെവസ്തകൂടി പുതുതായി ഉൾപെടുത്തിയിരുന്നു. എന്‍.ഒ.സി ഹാജരാക്കുമ്ബോൾ മുൻസ്പോൺസറോ, അദ്ദേഹത്തിന്‍െറ പ്രതിനിധിയോ പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡൻസ് ഡയറക്ടറേറ്റിൽ നേരിട്ട് ഹാജരാകണമെന്നതാണ് പുതിയ വെവസ്ത. വിസിറ്റ് വിസാ ,ഫാമിലി വിസിറ്റ് എന്നിവയ്ക്ക് ക്കും എൻ.ഓ.സി നിർബന്ധംആയിരിരുന്നു. തൊട്ടടുത്ത രാജ്യമായ ഖത്തർ എന്‍.ഒ.സി നിയമം എടുത്തുകളഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്ബോൾ ആണ് ഒമാനും ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്.