നോക്കിയ മൊബൈൽ തിരികെ വരുന്നു

nokiya c1ഒരു കാലത്ത് നോക്കിയ സ്റ്റാർ ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല, ‘നോക്കിയ തിരിച്ചു വരുന്നു’ എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ടു കുറേനാളായി. കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ അത്തരം അനക്കങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ഈ അഭ്യൂഹം ശക്തമായിരുന്നു.

എന്നാൽ ഇപ്പോഴിതാ കാര്യങ്ങൾ മാറിമറിയുകയാണ്. പോയതുപോലെ, അല്ലെങ്കിൽ പോയതിനേക്കാൾ നെരിപ്പായിട്ട് ഈ വർഷം അവസാനം നോക്കിയയുടെ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിങ്ങും. വിവരം പുറത്തുവിട്ടത് ചില ജാപ്പനീസ് മാധ്യമങ്ങളാണ്. നോക്കിയയ്ക്കു മൈക്രോസോഫ്റ്റുമായുള്ള കരാർ ഈ വർഷം അവസാനമാണ് തീരുന്നതെന്നതും നോക്കിയയുടെ തിരിച്ചുവരവ് ഉറപ്പിക്കുന്ന ഘടകമാണ്.