ദുബായ്: എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ ഉയർത്തി ഇനി മുതൽ നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി.നേരത്തെ ഇത് അഞ്ച് ദിര്‍ഹം മുതല്‍ റീചാര്‍ജ് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നു. ജനുവരി 15 മുതൽ പുതിയ മാറ്റം നിലവില്‍ വരും.യുഎഇ മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍, ടാക്സികള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നോള്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ പാര്‍ക്കിംഗ്, ദുബായ് പബ്ലിക് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റോറുകളിലും നോള്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും.