ബഹ്റൈൻ : വിസയ്ക്കായി വിദേശ തൊഴിലാളികളിൽനിന്ന് പണം വാങ്ങിയ പ്രവാസിയെ അറസ്റ്റ് ചെയ്തു.ഒന്നിൽ കൂടുതൽ വിദേശികളിൽനിന്ന് ബഹ്റൈന് പുറത്തുവെച്ചാണ് ഇയാൾ പണം വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ജനറൽ ഡയറക്ടറേറ്റ് അനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്.തൊഴിൽ വിപണി നിയന്ത്രണത്തിനുള്ള 2006ലെ 19ാംനിയമത്തിന്റെ ലംഘനം കണക്കിലെടുത്താണ് പ്ര തിക്കെതിരെ കേസെടുത്തുത്തിരിക്കുന്നത്. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനു വിധേയരാക്കിയതായി അധികൃതർ വ്യക്തമാക്കി.