ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന ഉച്ച വിശ്രമ നിയമം നാളെ മുതൽ നടപ്പിലാക്കും . രണ്ടു മാസം നടപ്പിലാക്കുന്ന നിയമം ജൂലൈ ഒന്ന് മുതൽ ആരംഭിച്ചു ആഗസ്ത് മാസം അവസാനിക്കും . ഇതനുസരിച്ചു ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ വൈകിട്ട് ആറുമണി വരെ തുറസായ സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തും . പുറം ജോലികൾ ചെയുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി ആണ് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത് . നിയമത്തെ പറ്റി നിരവധി ബോധവത്കരണങ്ങളും ഇതോടൊപ്പം നടത്തുന്നുണ്ട് . . ഉച്ച വിശ്രമ നിയമ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി . മൂന്നു മാസം ജയിൽ ശിക്ഷയോ അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയോ തൊഴിൽ ഉടമക്ക് ലഭിക്കും , രണ്ടായിരത്തി ഏഴു മുതലാണ് ഇവിടെ ഈ നിയമം നിലവിൽ വന്നത് , നിർമ്മാണ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് സഹായമാകുന്ന ഈ നിയമത്തിനോട് ഒട്ടുമിക്ക സ്ഥാപനങ്ങളും സഹകരിക്കുന്നതായി തൊഴിൽ മന്ത്രലയം അറിയിച്ചു , നിയമ ലംഘനം കണ്ടെത്തുവാൻ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ലംഘനം നടത്തിയ കമ്പനി ഉടമകളെ പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി നിയമ നടപടികൾ സ്വീകരിക്കും .