ഒമാൻ:ഒമാനിൽ ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചവിശ്രമനിയമം കർശനമാക്കിയിട്ടുണ്ട് ഇതുമായി ബന്ധപെട്ടു അൽ ദഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ – തൊഴിൽ മന്ദ്രാലയം ഉദ്യോഗസ്ഥർ , തൊഴിൽ നിയമം, ചട്ടങ്ങൾ, ഉച്ച വിശ്രമനിയമ തീരുമാനങ്ങൾ എന്നിവ പിന്തുടരുന്നുണ്ടോ എന്ന ലക്ഷ്യത്തോടെ ഗവർണറേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നിരവധി കൺസഷൻ ഏരിയകളിൽ പരിശോധന കാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി. ഇത്തവണ നിയമലംഘനങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും , ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴയും ഒരുമാസത്തെ തടവും ലഭിച്ചേക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ തൊഴിലാളികളോട് അറിയിച്ചു.