നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടി നൽകി

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാരം നോർക്ക തിരുവന്തപുരം ഓഫിസിൽ നിന്നും സമാജം നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി നോർക്ക സി. ഇ. ഒ ഹരികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും സ്വീകരിച്ചു. ഈ രേഖകൾ ബഹ്റൈൻ കേരളിയ സമാജം പ്രസിസന്റ് പി.വി . രാധാകൃഷ്ണപിള്ളക്ക് സമാജംനോർക്ക കൺവീനർ രാജേഷ് ചേരാവള്ളി കൈയ്യ് മാറുന്നു .സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , സമാജം നോർക്ക അംഗങ്ങൾ ആയ്  ശാന്ത രഘു , സക്കറിയ ടി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു .കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമാജത്തിലെ നോർക്ക ഹെൽപ്‌ ഡസ്ക്കിൽ ഇതിനകം ലഭിച്ച തിരിച്ചറിയൽ കാർഡുകളും ക്ഷേമനിധി കാർഡുകളും വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെ നൽകുന്നുണ്ട്. സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ( 35320667 ) ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.