മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്ന നോർക്ക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിന് സജ്ജം ആയി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിചേർന്നതായി ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് , ജനറല്‍ സെക്രെട്ടറി എൻ കെ വീരമണി ,നോർക്ക സെൽ കൺവീനർ എം കെ സിറാജുദീൻ എന്നിവർ അറിയിച്ചു. കാര്ഡുകള്‍ തരംതിരിക്കുന്നതിന് നിശ്ചിത സമയം ആവശ്യമായതിനാല്‍ ജനുവരി 15 മുതല്‍ കാര്ഡുകള്‍ വിതരണം ചെയ്യപ്പെടുന്നതാണ്. കഴിഞ്ഞ കുറെ മാസങ്ങൾ ആയി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുക ആയിരുന്നു . പുതിയ നോർക്ക റൂട്സ് സ് കമ്മിറ്റി യും പ്രവാസി കമ്മീഷനും നിലവിൽ വന്നപ്പോൾ ഇത് പരിഹരിക്കുന്നതിന് ആണ് മുൻഗണന നൽകിയത് . അതിന്റെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം വഴി അപേക്ഷ സമർപ്പിച്ചിരുന്ന കാർഡുകൾ ഇപ്പോൾ ലഭ്യം ആയതു . കേരള പ്രവാസി കമ്മീഷൻ അംഗം ശ്രീ കണ്ണൂർ സുബൈർ ഇത് സംന്ധിച്ച പരാതി പ്രവാസി കമ്മീഷണനിലും , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്പാകെയും സമർപ്പിക്കുകയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തുകയും ഉണ്ടായി. അതിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുടങ്ങി കിടന്ന മുഴുവൻ അപേക്ഷകളും പരിഗണിച്ചു ഉടൻ തീർപ്പാക്കുവാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അടിയന്തിര നിർദ്ദേശം നൽകുകയും , തുടർന്ന് ദ്രുത ഗതിയിൽ പ്രവർത്തനങ്ങൾ നീങ്ങുകയും ഉണ്ടായി . ഇതിന്റെ ഫലം ആയി ആണ് വിതരണം മുടങ്ങി കിടന്നിരുന്ന മുഴവന്‍ കാർഡുകളും ഇപ്പോൾ ലഭ്യം ആയതു . ഇതിനായി പ്രവർത്തിച്ച ശ്രീ എം കെ സിറാജുദീന്റെ നേതൃത്വത്തിൽ ഉള്ള നോർക്ക കമ്മിറ്റിയെയും , പ്രവാസി കമ്മീഷൻ അംഗം ശ്രീ കണ്ണൂർ സുബൈർ , കാർഡുകൾ ഇവിടെ എത്തിക്കുവാൻ സഹായിച്ച സിയാദ് എളംകുളം എന്നിവരെയും അഭിനന്ദിക്കുന്നതായി സമാജം ഭരണ സമിതി അറിയിച്ചു.