ബഹ്‌റൈൻ : തീവ്രവാദ കേസിൽ പോലീസ് കസ്റ്റഡി ഇരിക്കെ മരണമടഞ്ഞ ഹസ്സൻ അൽ ഹയ്കി പോലീസ് മർദ്ദനത്തിന് വിധേയമായി എന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വ്യാജ മാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അറിയിച്ചു. ബഹ്ററൈനി തീവ്രവാദിയായ ഹസ്സൻ അൽ ഹയ്കി യാണ് പോലീസ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ആഴ്ച മരണമടഞ്ഞത്.ഇയാൾ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ പോലീസ് ഇയാളെ ക്രൂരമായി മർദിച്ചെന്നും ,ഇ കാരണത്താൽ പ്രതി മരണ പെട്ടു എന്ന് വരുത്തിത്തീർക്കുവാനാണ് ഇത്തരം വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു ഈ കഴിഞ്ഞ ജൂൺ മാസം 30 നെ ബഹ്‌റിനിലെ എക്കർ ഷെയ്ഖ് ജാബിർ അൽ അഹ്മദ് അൽ സബഹ് ഹൈവേയിൽ നുവൈദ്രത്ത് റൗണ്ട് എബോട്ടിന് സമീപം നടന്ന സ്ഫോടനത്തിൽ അദ്ധ്യാപികയായ ബഹ്‌റൈൻ സ്വദേശിനി ആയ ഫഖ്‌റിയ മുസ്ലിം കൊല്ലപ്പെട്ടിരുന്നു ഇവരോടൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയിരുന്നു ഇ കേസിൽ പിടിയിലായ പ്രതികളിൽ ഒരാളായ ഹസ്സൻ അൽ ഹയ്കി ഹൃദയാഘാതം മൂലം മരിച്ചതായി ആഭ്യന്തര മന്ത്രാലയം മുമ്പ് അറിയിച്ചത് . ദേഹാസ്വാസ്ഥ്യം അനുവഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചിരുന്നു. ഹസ്സൻ അൽ ഹയ്കി യെ കൂടാതെ ഹുസൈൻ മർസൂഖ് , ഹുസൈൻ അഹ്മദ് എന്നിവരെയും അന്വേഷണ സംഘം പിടികൂടിയിരുന്നു , സ്വാഭാവിക കാരണങ്ങൾ മാത്രമാണ് മരണത്തിന് പിന്നിലെന്ന് ജനറൽ ഡയറക്ടർ റീഫോർമേഷൻ ആന്റ് റീഹാബിലിറ്റേഷൻ കേണൽ യുസഫ് ഹസ്സൻ അൽ അറബ് വെളിപ്പെടുത്തിയിരുന്നു .എന്നാൽ ക്രൂര പീഡനത്തെ തുടർന്നാണ് അൽ ഹയ്കിയുടെ മരണം സംഭവിച്ചതെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. ഈ ആരോപണത്തെ ബലപ്പെടുത്താനാണ് ഇത്തരം ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രതിയുടെ മരണത്തെ കുറിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് റിപ്പോർട്ട് നൽകിയിരുന്നു