ശ്രദ്ധേയമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം

ബഹ്‌റൈൻ : പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം അബ്ബാസ് മുഖ്യാതിഥി ആയ ചടങ്ങിൽ,സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ബഹറിൻ മദ്രസ അദ്ധ്യാപകൻ ഉസ്താദ് അൻസാർ അൻവരി വിശിഷ്ടതിഥിയും മുഖ്യ പ്രഭാഷകനും ആയിരുന്നു.കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ബഹറിനിലെ പ്രമുഖ സാമൂഹ്യ,സംഘടനരംഗത്തു പ്രവർത്തിക്കുന്ന നിരവധി നേതാക്കളും ഒത്തുചേർന്നു.വർത്തമാന കാലത്തു ഇഫ്ത്താറും ഇത്തരം കൂടിച്ചേരലുകളും അതിൻറെ ആശയത്തിന് നിരക്കാത്ത രീതിയിൽ ആർഭാടത്തിന്റെയും,കെട്ടുകാഴ്ചയുടെയും രൂപത്തിലേക്ക് മാറുമ്പോൾ,തികച്ചും വ്യത്യസ്തമായി ഇഫ്താറിന്റെ ദൈവികത ഒട്ടും ചോർന്നുപോവാതെ ആത്മാർത്ഥതയും നിഷ്ടയും കൊണ്ട് ഇതു വേറിട്ട് നിൽക്കുന്നു എന്ന് തൻറെ റമദാൻ സന്ദേശത്തിൽ ഉസ്താദ് അൻസാർ അൻവരിയും,ദാവൂദി ബോറ പ്രഭാഷകൻ അലിസ്‌ഗർ മർച്ചന്റ് ഉം അഭിപ്രായപ്പെട്ടു.കൂടിച്ചേർന്ന എല്ലാവർക്കും,സംഘടനക്കും ഇഫ്താറിന്റെ പുണ്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ആശംസിച്ചു .ഹക്കിം,ഹാരിസ്,നിസാർ,ഹലീൽ,ഫിറോസ്,ഇസ്മയിൽ എന്നീ കോർഡിനേറ്റർമാർ നിയന്ത്രിച്ച സംഗമത്തിൽ,സൂക്ഷ്മതയോടെ സംഘടിപ്പിച്ച ഈ സംഗമം,കലാ സാസ്കാരിക സാമൂഹ്യ പ്രവർത്തന രംഗത്ത് ഒരു മാതൃക സൃഷ്ടിക്കുക എന്ന കൂട്ടായ്മയുടെ ലക്ഷ്യം പ്രവർത്തികമാക്കിയതിനു എല്ലാ പ്രവർത്തക സമിതി അംഗങ്ങളെയും രക്ഷാധികാരി ജയശങ്കർ തൻ്റെ സ്വാഗത പ്രസംഗത്തിൽ അഭിനന്ദിച്ചു,മറ്റു രക്ഷാധികാരികളായ ശ്രീധർ തേറമ്പിൽ,ദീപക് മേനോൻ,പ്രവർത്തക സമിതി അംഗങ്ങളായ രാജൻ ,രാജീവ് ആളൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.സംഗമത്തിൽ ക്ഷണം സ്വീകരിച്ചു പങ്കെടുത്ത സാമൂഹ്യ,വിദ്യാഭ്യാസ,സംഘടനാ,മത രംഗത്തെ നേതാക്കളായ ലത്തീഫ് മരക്കാട്ട്,ബിജു ജോർജ്,മോനി ഒടിക്കണ്ടത്തിൽ,ഗഫൂർ ടി സി ,ജമാൽ,ഡോക്ടർ മനോജ്‌കുമാർ,ചന്ദ്രബോസ്,യൂ കെ അനിൽ,ഇ വി രാജീവൻ,ഗോപിനാഥ് മേനോൻ,ജ്യോതിഷ് പണിക്കർ,ഫൈസൽ എഫ് എം,ശശികുമാർ,പ്രശാന്ത് ധർമരാജ്,രഞ്ജിത്ത് അൽനാമല്,സത്യൻ പേരാമ്പ്ര,ജയറാം രവി,സുന്ദർ നായർ,ജയപ്രകാശ്,സുബ്രമണ്യൻ,തുടങ്ങിയവർക്ക് പാലക്കാട് പ്രവാസി അസോസിയേഷന്റെ നന്ദിയും കടപ്പാടും അറിയിച്ചു.