“ഒന്നും ഒന്നിനും ഒരു തടസമല്ല” – റിട്ടയർമെൻറ്റ് ജീവിതത്തിൽ വീണ്ടും പൊൻതൂവലുമായി അഡ്വക്കേറ്റ് റേച്ചൽ എബ്രഹാം

By : Boby T

പത്തനംതിട്ട : നിരണം എന്ന ഗ്രാമത്തിലെ എയ്‌ഡഡ്‌ സ്കൂളിൽ മുപ്പത്തി മൂന്നു വർഷത്തെ അധ്യാപനം .അതിൽ പതിനൊന്നു വർഷത്തെ ഹെഡ് മിസ്ട്രസ് ജോലി അതിനെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി തിരുവനന്തപുരം ഗവർമെൻറ്റ് ലോ കോളജിൽ നിന്നും നിയമ പഠനം ഇപ്പോൾ ജയം LLB ടോപ്പറായ എഴുപതു ദശാംശം ഏഴു ശതമാനത്തിനരികെ എഴുപതു ദശാംശം അഞ്ചു ശതമാനം മാർക്കോടെ ജയം  .
കോട്ടയം മുണ്ടുചിറക്കൽ പരേതനായ എബ്രഹാം കുര്യന്റെയും അന്നമ്മ അബ്രഹാമിന്റെയും രണ്ടാമത്തെ മകളായി ജനനം . ബി എസ് സി രണ്ടാം വര്ഷത്തിൽ കല്യാണം, കോട്ടയം സി എം എസ് കോളേജിലെ പഠനത്തിന് ശേഷം അദ്ധ്യാപിക ആകണമെന്ന ആഗ്രഹുമായി കോട്ടയം മൌണ്ട് കാർമേൽ ട്രെയ്നിങ് കോളേജ് ബിഎഡ് പഠനം . പത്തനംതിട്ട ജില്ലയിലെ ഗ്രാമ പ്രദേശമായ നിരണം തേവേരി സെന്റ്റ് തോമസ് ഹൈ സ്കൂളിൽ അദ്ധ്യാപിക ആയി സേവനം അനുഷ്ഠിച്ചു , പതിനൊന്നോളം വര്ഷം പ്രധാന അദ്ധ്യാപിക ആയി സേവനം അനുഷ്‌ടിച്ച റേച്ചൽ എബ്രഹാം രണ്ടായിരത്തി പതിനെട്ടിൽ അധ്യാപന ജോലിയിൽ നിന്നും വിരമിച്ചു .എന്നാൽ തന്റെ ചെറുപ്പകാലം മുതലേ മനസ്സിൽ താലോലിച്ച ആഗ്രഹം പൂർത്തീകരിക്കാനായി ഇന്നത്തെ യുവ തലമുറയോടൊപ്പം എൻട്രൻസ് എഴുതി നിയമ പഠനത്തിന് പ്രവേശനം ലഭിച്ചു . എന്നാൽ റിട്ടയർ ജീവിതവും പ്രായവും ഒന്നിനും ഒരു തടസം അല്ലെന്നു വീണ്ടും തെളിയിപ്പിച്ചിരിക്കുകയാണ് ഇവർ . തൻ്റെ എൺപതു വയസുള്ള അമ്മയായ അന്നമ്മ എബ്രഹാം തൻ്റെ കുട്ടികാലത്തു എങ്ങനെ ആണ് സ്കൂളിൽ അയച്ചത് അതെ ഉന്മേഷത്തോടെ ആണ് നിയമ പഠനത്തിനും റേച്ചൽ അബ്രഹാമിനെ ലോ കോളജിലേക്ക് അയച്ചത് . സ്കൂളിൽ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി  മേഖലകളിൽ  ഉപജീവനം നടത്തുന്നുണ്ട് .

ഭർത്താവ് തേവേരിൽ ഉമ്മൻ വർഗീസ്സിന്റെയും മക്കളായ ദീപുവിന്റെയും ദീപയുടെയും മരുമകളായ കുക്കുവിന്റെയും മരുമകനായ ജെറിന്റ്റെയും അകമഴിഞ്ഞ പിന്തുണ തന്റെ കരിയർ വളർച്ചയിൽ ഏറെ പ്രയോജനം ലഭിച്ചെന്നു അവർ പറയുന്നു.തിരുവല്ലയിൽ അഡ്വക്കേറ്റ് ചെറിയാൻ ആൻഡ് അസ്സോസിയേററ്റിന്റെ ഭാഗമായി നിയമ സേവനം ഇനി മുതൽ ലഭ്യമാകും . ഹൈ കോർട്ട് അഭിഭാഷക ആയി എൻറോൾ ചെയുക ആണ് ഇനിയുള്ള ആഗ്രഹമെന്നും അവർ പറയുന്നു . ജീവിതത്തിലെ വിശ്രമ കാലം കരിയർ അവസാനിക്കുകയാണെന്നു വിചാരിക്കുന്നവരോടെ അഡ്വക്കേറ്റ് റേച്ചൽ എബ്രഹാം എന്ന റാണി ടീച്ചർക്ക് ഒന്നേ പറയുവാനുള്ളു “ഒന്നും ഒന്നിനും ഒരു തടസമല്ല” .ടീച്ചറിൽ നിന്നും അഡ്വക്കേറ്റിലേക്കുള്ള കരിയർ മറ്റുള്ളവർക്ക് കൂടുതൽ പ്രചോദനം ആകുകയാണ് .