വാക്‌സിനേഷൻ സംബന്ധിച്ചുള്ള അറിയിപ്പ്

ബഹ്‌റൈൻ : വിവിധ കാരണങ്ങളാൽ ഇതുവരെ ആദ്യഡോസ് വാക്സിൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30 വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ അവസരം ലഭിക്കും: ആവശ്യമുള്ളവർ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ഇന്ത്യൻ എംബസ്സിയുടെ താഴെപ്പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്: https://forms.gle/pMT3v1g3o4yVgnES8 കൂടുതൽ വിവരങ്ങൾക്ക് 17251878 അല്ലെങ്കിൽ 36129714 അല്ലെങ്കിൽ 32258697 ബഹ്‌റൈൻ കേരളീയ സമാജവുമായി ബന്ധപ്പെടുക. ഈ സുവർണ്ണാവസരം ഇനിയും വാക്‌സിനേഷൻ എടുക്കാത്ത ഇന്ത്യക്കാർ പ്രയോജനപ്പെടുത്തണമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.