മനാമ : ബഹ്റൈൻ നാഷണാലിറ്റി , പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.നാഷണാലിറ്റി , പാസ്പോർട്ട്,ആൻഡ് റെസിഡൻറ് മന്ത്രാലയം അണ്ടർസെക്രട്ടറി (എൻപിആർഎ), ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ വെബ് സൈറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചു . ഗവൺമെന്റിന്റെയും ബഹ്റൈന്റെ സാമ്പത്തിക ദർശനത്തിന്റെയും 2030-ന്റെ പ്രചോദനങ്ങൾ നിറവേറ്റുന്നതിനുള്ള സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച 25 സംരംഭങ്ങളുടെ ഭാഗമാണ് വെബ്സൈറ്റെന്ന് അദ്ദേഹം പറഞ്ഞു .
ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ നടപടിക്രമങ്ങളും സുഗമമാക്കുന്നതിനും സേവനങ്ങളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും എൻപിആർഎയുടെ പുതിയ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു .
സ്മാർട്ട്ഫോണുകളിലൂടെ ലോഗിൻ ചെയ്യാവുന്ന പുതിയ ഡിസൈനുകളിലൂടെ സേവനങ്ങളും വിവരങ്ങളും ആക്സസ് ചെയ്യാൻ ക്ലയന്റുകളെ പ്രാപ്തമാക്കുന്നതിന് https://www.npra.gov.bh എന്ന വെബ്സൈറ്റ് സാങ്കേതിക വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.