നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റി സ്‌പേസ് 4 വാട്ടറിന്റെ രണ്ടാം മീറ്റിംഗിൽ പങ്കെടുത്തു

ബഹ്‌റൈൻ : നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റി (എൻഎസ്എസ്എ) യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഔട്ടർ സ്‌പേസ് അഫയേഴ്‌സിന്റെ (യുഎൻഒഒഎസ്എ) സംരംഭമായ സ്‌പേസ് 4 വാട്ടറിന്റെ രണ്ടാം മീറ്റിംഗിൽ പങ്കെടുത്തു.ജലസ്രോതസ്സുകളുടെ മാനേജ്മെന്റും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിൽ നിന്നും സാങ്കേതികവിദ്യയിൽ നിന്നും പ്രയോജനം നേടാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.NSSA സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, കമ്മ്യൂണിറ്റികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള ബഹ്‌റൈനിന്റെ താൽപ്പര്യം മീറ്റിംഗിൽ അവതരിപ്പിച്ചു.