”മരങ്ങൾ നട്ടുപിടിപ്പിക്കാം ജീവിതത്തെ മാറ്റിമറിക്കാനും” ഒ മില്യണയർ പദ്ധതിക്ക് ഒമാനിൽ തുടക്കമാകുന്നു ..

പാരിസ്ഥിതിക സംരംഭമായ ഓ! മില്യണയറുടെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന   ഗ്രീൻ സർട്ടിഫിക്കറ്റിന്   5 ദശലക്ഷം ഒമാനി റിയാൽ വരെ നേടാനാള്ള അവസരമാണ്  നല്കുന്നത് ..ഇതുവഴി  ജീവിതത്തെ മാറ്റിമറിക്കാനും, മരങ്ങൾ നട്ടുപിടിപ്പിച്ചു , ഒമാനെ സന്തോഷമുള്ള സ്ഥലമാക്കി മാറ്റാനുമുള്ള ലക്ഷ്യത്തോടെ ഒ മില്യണയർ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസി സംഘടിപ്പിക്കുന്ന   ഒ! കോടീശ്വരൻ പദ്ധതിക്ക് ഒമാനിൽ തുടക്കമാകുന്നു ..

ഐക്യരാഷ്ട്രസഭയുടെ 2040  ലേക്കായുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചുകൊണ്ട് കാർബൺ അളവ്  കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സംഭാവന നൽകുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം .. 2.5 ഒമാനി റിയാലിന് ഒരു ‘ഗ്രീൻ സർട്ടിഫിക്കറ്റ്’ വിലയ്‌ക്കുവാങ്ങാവുന്നത് .. ഇതിലൂടെ  ഉപഭോക്താവിനു ഒരു നറുക്കെടുപ്പിനുള്ള സൗജന്യ പ്രവേശനത്തിന് അർഹത നൽകുന്നു,.  “സർട്ടിഫിക്കറ്റ് വാങ്ങുന്നവരെയും ഉടമകളെയും പ്രചോദിപ്പിക്കാൻ ഒ! കോടീശ്വരൻ പദ്ധതിക്ക് പ്രതിവാര സമ്മാനങ്ങളുണ്ടാകും,  എല്ലാ വ്യാഴാഴ്ചയും രാത്രി 8 മണിക്ക് നറുക്കെടുപ്പ് നടക്കുന്നതിലൂടെ ഒരാൾക്ക് എല്ലാ ആഴ്ചയും 10,000 ഒമാനി റിയാൽ സമ്മാനമായി നേടാൻ സാധിക്കും. ക്രമരഹിതമായി ഒരു ഗ്രീൻ സർട്ടിഫിക്കറ്റ് നമ്പർ തിരഞ്ഞെടുക്കുന്ന റാൻഡം നമ്പർ ജനറേറ്റർ സംവിധാനമാണു വിജയിയെ തിരഞ്ഞെടുക്കുന്നത്.