ഒയാസിസ് ക്രിക്കറ്റ് അക്കാദമി പ്രവർത്തനം ആരംഭിച്ചു

ഒമാൻ : ഗാലയിലെ നൂതനമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിക്ക് സമീപം ഒയാസിസ് ക്രിക്കറ്റ് അക്കാദമിയും പ്രവർത്തനം ആരംഭിച്ചു . മസ്‌കറ്റിലെ ക്രിക്കറ്റ് കളിക്കാരുടെയും, ആരാധകരുടെയും , രക്ഷതാക്കളുടെയും സാനിധ്യത്തിൽ ഒമാൻ ക്രിക്കറ്റ് ബോർഡ് അംഗമായ അൽകേഷ് ജോഷി ഉദ്‌ഘാടനം നിർവഹിച്ചത് . ഒമാനിൽ ക്രിക്കറ്റ് വളർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം സംരംഭം അനിവാര്യമാണെന്നും , അതെ സമയം വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രാമുഖ്യം നൽകണമെന്നും അടുത്ത സീസണിൽ ഒമാൻ ക്രിക്കറ്റ് ലീഗിൽ ഒയാസിസ് അക്കാദമിയിൽ നിന്നുള്ള വനിതാ ടീം കളിക്കാൻ ഉണ്ടാകണമെന്നും അൽകേഷ് ജോഷി പറഞ്ഞു . ആധുനിക രീതിയിൾ അന്തർദേശീയ നിലവാരമുള്ള മൂന്ന് ബോക്സ് ക്രിക്കറ്റ് പിച്ചുകളും , അതെ നിലവാരത്തിലുള്ള രണ്ട്‌ നെറ്റ് പ്രാക്ടീസ് പിച്ചുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത് . അന്തർദേശീയ മത്സരങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള പിച്ചാണ് ഈ രംഗത്ത്‌ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള ക്യൂറേറ്റർമാർ നിർമിച്ചിരിക്കുന്നത് . ആവശ്യമായി വരുന്ന ഘട്ടത്തിൽ ബോക്സ് ക്രിക്കറ്റ് പിച്ചുകൾ നെറ്റ് പ്രാക്ടീസ് പിച്ചുകൾ ആയി മാറ്റുവാനും സാധിക്കും . കുട്ടികൾക്കും , മുതിർന്നവർക്കും , ഗ്രൂപ്പുകൾക്കുമായി വിദഗ്ധ കോച്ചിങ് പരിശീലനവും നൽകുന്നുണ്ട് . അതോടൊപ്പം ക്ലബുകൾ , കോർപ്പറേറ്റ് സ്ഥാപനങ്ങൾ , സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പിച്ചുകൾ നൽകുന്നതാണ് . ഒമാനിൽ ക്രിക്കറ്റിന് വർദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് ഇത്തരത്തിൽ പിച്ചുകൾ നിർമ്മിക്കാൻ കാരണം മുൻപ് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക , ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള വിദേശികൾ മാത്രമാണ് ക്രിക്കറ്റ് കളിച്ചിരുന്നത് എങ്കിൽ ഇന്ന് സ്വദേശികൾ അടക്കമുള്ളവർ സജീവമായി ക്രിക്കറ് കളിക്കുന്നുണ്ട് അതോടൊപ്പം അന്തർദേശീയ തലത്തിൽ ഒമാൻ ദേശീയ ടീം നടത്തുന്ന മുന്നേറ്റവും , ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലേക്കു വർഷങ്ങൾക്കു ശേഷം മലയാളിയായ രോഹൻ രാമചന്ദ്രന് പ്രവേശനം ലഭിച്ചതും കളിക്കാരെയും രക്ഷിതാക്കളെയും ആവേശം കൊള്ളിച്ചിരിക്കുക ആണ് . അതോടൊപ്പംണ് തന്നെ ഒമാനിലെ ക്രിക്കറ്റിന്റെ ഔദ്യോഗിക വിഭാഗമായ ” ഒമാൻ ക്രിക്കറ്റ് ” പ്രാദേശിക ക്രിക്കറ്റിന് നൽകുന്ന പ്രോത്സാഹനവുമാണ് ഇത്തരത്തിലുള്ള സംരംഭവുമായി മുന്നോട്ട് വരുവാൻ കാരണമെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു . ഒയാസിസ് ബാഡ്മിന്റൺ അക്കാദമിക്ക് ജനങ്ങൾ നൽകിയ സ്വീകാര്യതയാണ് തന്റെ സ്വപ്ന പദ്ധതിയായ ഉന്നത നിലവാരമുള്ള ക്രിക്കറ്റ് പ്പിച്ച നിർമ്മിക്കാൻ പ്രചോദനമായതെന്ന് അക്കാദമി ചെയർമാൻ യോഗേന്ദ്ര കട്യാർ പറഞ്ഞു . ബാഡ്മിന്റൺ അക്കാദമിക്ക് നൽകിയ പിന്തുണ ക്രിക്കറ്റ് അക്കാദമിക്കും നൽകണമെന്ന് യോഗേന്ദ്ര കട്യാർ പറഞ്ഞു.