ഒമാൻ : 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് വിസ നൽകിയിരിക്കുന്നത് . ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസ ആരംഭിച്ചത്. ഡോക്ടര്‍മാരടക്കം ആരോഗ്യ മേഖലയില്‍ നിന്നുള്ള 183 പേര്‍ക്കും ദീര്‍ഘകാല വിസ ലഭിച്ചിരുന്നു. ദീര്‍ഘകാല വിസ ലഭിക്കാന്‍ 2021 ഒക്ടോബര്‍ മുതൽ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസകളാണ് ഒമാന്‍ നിലവിൽ അനുവദിക്കുന്നത്.