ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടികെറ്റ് കൈമാറി

by : gpdesk.bh@gmail.com

മനാമ  :ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ വീടണയാൻ നാടിന്റെ കൈത്താങ്ങ് , കാരുണ്യ ഫ്ലയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ ഇരുപത്തിനാലാമത്  ടിക്കറ്റ് രോഗബാധിതനായി ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ   ബുധനൂർ സ്വദേശി  അശോകന് ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് കൈമാറി.  ബഹ്റൈൻ OICC പ്രസിഡന്റ് ബിനു കുന്നന്താനം ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശങ്കരപിള്ള ,ജന.സെക്രട്ടറി മോഹൻകുമാർ , ഓഫീസ് സെക്രട്ടറി ഷാജി തങ്കച്ചൻ ,യൂത്ത് വിംഗ് വൈസ് പ്രസിഡൻറ് സുനിൽ ചെറിയാൻ ,സൽമാൻ ഫാരീസ് എന്നിവർ പങ്കെടുത്തു. ജൂൺ 25 ന് എയർ ഇന്ത്യ വിമാനത്തിൽ അശോകൻ നാട്ടിലേക്ക് മടങ്ങുന്നു.