ബഹ്‌റൈൻ: കോൺഗ്രസ് ഔദ്യോഗിക കൂട്ടായ്മയായ ഒഐസിസിയെ ഔദ്യോഗികമായി അറിയിക്കാതെ ബഹ്‌റൈനിൽ വരുന്ന ഒരു കോൺഗ്രസ് നേതാക്കളെയും കാണുവാനും ദർശനം നൽകുവാനും ബഹ്‌റൈൻ ഒഐസിസി തയാറല്ലെന്നു ഓ ഐ സി സി അധികൃതർ .
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം നടത്തിയ ഗാന്ധി ദർശൻ എന്ന പരുപാടിയിൽ പങ്കെടുക്കാൻകഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റിനിൽ സന്ദർശനം നടത്തിയ കെ മുരളീധരൻ എം എൽ എ യെ ഓ ഐ സി സി അവഹേളിച്ചതായി ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി വാർത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു, തന്നെ മനപ്പൂർവം അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും തനിക്കെതിരെ ഇത് വരെ യാതൊരു അച്ചടക്ക നടപടി ലഭിച്ചിട്ടില്ലെന്നും ഓ ഐ സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ബഷീർ അമ്പലായി അറിയിച്ചു
എന്നാൽ കാലങ്ങളായി ഒഐസിസി എന്ന പ്രസ്ഥാനത്തെ തകർക്കാൻ നടന്നവരും സംഘടന തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടവരും കൂടി തട്ടി കൂട്ടിയ സംഘടനകളുടെ പരിപാടികളുമായി ഒരു കാലത്തും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി സഹകരിക്കിക്കില്ലെന്നും ഓ ഐ സി സി അധികൃതർ അറിയിച്ചു .കെ . മുരളീധരൻ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ല .അദ്ദേഹം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവാണ് .അദ്ദേഹം മാത്രമല്ല പല കോൺഗ്രസ്സ് നേതാക്കളും ബഹ്‌റൈനിൽ വന്നിട്ടുണ്ട് . പക്ഷെ ഒഐസിസി നേതൃത്വത്തെ അറിയിച്ചിട്ട് വന്ന തെന്നല ബാലകൃഷ്ണപിള്ളയെ മാത്രമാണ് ഒഐസിസി ദേശീയ കമ്മിറ്റി സ്വീകരിച്ചതും അദ്ദേഹത്തിന്റെ താൽപ്പര്യ പ്രകാരം വിളിച്ചു ചേർത്ത ദേശീയ എക്സിക്യുട്ടീവിൽ പങ്കെടുത്തതും .
വിമത സംഘടനകളുടെ പരിപാടികൾക്കായി വരുന്ന നേതാക്കളെ പോയി കാണുന്നതിൽ നിന്ന് ദേശീയ കമ്മിറ്റി ആരെയും വിലക്കിയിട്ടില്ല .എന്നിരുന്നാലും അത്തരം പരിപാടികളുമായി സഹകരിക്കരുതെന്ന് ഭാരവാഹികളെ ഉണർത്തേണ്ട ഉത്തരവാദിത്തം ദേശീയ കമ്മിറ്റിക്കുണ്ട് .19/09/2016 ന് ചേർന്ന ഒഐസിസി ദേശീയ കമ്മിറ്റി അംഗീകരിച്ച പ്രമേയമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അറിയിച്ചതും കെ മുരളീധരൻ പങ്കെടുക്കുന്ന പരിപാടിയിൽ സഹകരിക്കേണ്ട എന്ന് തീരുമാനിച്ചതും കാരണം കെപിസിസിയുടെ ഔദ്യോഗിക സംഘടന ഒഐസിസി മാത്രമാണ്രണ്ടു പതിറ്റാണ്ടായി ബഹ്‌റൈനിലെ കോൺഗ്രസ്സ് പ്രവർത്തകർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒഐസിസിക്ക് 2009 ൽ കെപിസിസി അംഗീകാരം ലഭിച്ചതാണ് .പിന്നീടിങ്ങോട്ട് നടന്ന എല്ലാ സമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും കെപിസിസിയുടെ മേൽനോട്ടത്തിലും ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തിലുമാണ് നടന്നിട്ടുള്ളത് .2014 ൽ മാത്രം ഒഐസിസിയിലേക്ക് കടന്നുവരികയും സ്ഥാന മാനങ്ങൾ നേടുകയും ചെയ്തവരുടെ ഉപദേശങ്ങൾ ഒഐസിസിക്ക് ആവശ്യമില്ല .രണ്ട് യുവ എം.എൽ.എമാർ നിരാഹാര സമരത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയും യൂത്ത് കോൺഗ്രസ്സ് ,കെ.എസ് .യു സംഘടനകൾ സംസ്ഥാന സർക്കാരിനെതിരെ സമര മുറകൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വേളയിൽ ഒഐസിസി ശത്രുക്കളുടെ പരിപാടിയിലേക്ക് വരികയും പണക്കാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തതിനെ ഞങ്ങൾ പരസ്യമായി ചോദ്യം ചെയ്യാതിരുന്നത് ഞങ്ങളുടെ അച്ചടക്ക ബോധം ഒന്ന് കൊണ്ട് മാത്രമാണ് .പത്ര മാധ്യമങ്ങളിൽ പേര് വരാനും വാർത്തകളിൽ നിറഞ്ഞു നി ൽക്കുവാനും വേണ്ടി ചിലർ കാണിക്കുന്ന മൂന്നാം കിട അഭ്യാസ പ്രകടനങ്ങൾ ബഹ്‌റൈനിലെ കോൺഗ്രസ്സ് പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുക തന്നെ ചെയ്യുമെന്ന് ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ ,ഗഫൂർ ഉണ്ണിക്കുളം ,രാമനാഥൻ ,രഞ്ജിത്ത് പുത്തൻപുരക്കൽ എന്നിവർ സംയുക്തമായി വാർത്ത കുറിപ്പിലൂടെ അറിയിച്ചു .