ഒ.ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ.സി.സി സ്ഥാപക നേതാവും
സാമൂഹിക പ്രവർത്തകനും മലയാള ഭിവാഗം അംഗവുംആയിരുന്ന കെ.ലാജുദ്ധീന്റെ രണ്ടാം ചരമ ദിനത്തോടനുബന്ധിച്ചു അനുസ്മരണ യോഗം സംഘടിപ്പിച്ചു
കെ.ലാജുദ്ധീന്റെ ഓർമ്മകൾ ഇന്നും ഒമാനിൽ നിറഞ്ഞു നിൽക്കുന്നതിന് കാരണം പ്രവർത്തിച്ച രംഗങ്ങളിൽ അദ്ദേഹം കാണിച്ച മികവ് തന്നെ ആയിരുന്നു അതോടൊപ്പം സൗമ്യമായ പെരുമാറ്റം കൊണ്ടും തന്റെ മുന്നിൽ ബുദ്ധിമുട്ടുകളുമായി വരുന്ന ആളുകളെ മനുഷ്യരായി കാണുകയും അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങൾ ആയി കാണുകയും ചെയ്തിരുന്നതായും യോഗത്തിൽ സംസാരിച്ചവർ ഓർമിച്ചു.അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ വേർപാടിൽ ഒമാനിൽ ഉള്ള അദ്ദേഹത്തിന്റെ സുഹ്ഹൃത്തുക്കളും സഹപ്രവത്തകരും എന്നും കൂടെയുണ്ടായിരിക്കും എന്നും അനുസ്മരണ യോഗത്തിൽ
സംസാരിച്ചവർ പറഞ്ഞു.
ദാസ് പ്രകാശ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നാഷണൽ പ്രസിഡണ്ട്
സിദ്ദിക്ക് ഹസ്സൻ അധ്യക്ഷത വഹിച്ച യോഗം ഒ .ഐ.സി.സി സ്ഥാപക നേതാക്കളിൽ ഒരാളായ എം.ജെ.സലിം ഉദ്‌ഘാടനം ചെയ്തു .നൂറുദ്ധീൻ പയ്യന്നൂർ ,നസീർ തിരുവത്ര ,ഷാജഹാൻ,ജോളി പള്ളിക്കര ,ജിജോ കണ്ടങ്ങിരി ,അനീഷ് കടവിൽ ,സതീഷ് പട്ടുവം ,ബിജു പുനലൂർ,ഹരിലാൽ വൈക്കം ,പീയുഷ് ഗോപിനാഥ് ,ഷഹീർ അഞ്ചൽ ,സലിം മുതുവമ്മൽ ,ബിന്ദു പാലക്കൽ,ഗോപകുമാർ എന്നിവർ സംസാരിച്ചു .ഒ .ഐ.സി.സി സെക്രട്ടറി പി.വി.കൃഷ്‌ണൻ സ്വാഗതവും,സീനിയർ വൈസ് പ്രസിഡണ്ട് ഹൈദ്രോസ് പതുവന നന്ദിയും പറഞ്ഞു.