ബഹ്റൈൻ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് കരുതലും കൈത്താങ്ങലും എന്ന ലക്ഷ്യത്തോടെ ഒഐസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മൂന്നാം ഘട്ടം ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു . വിവിധ ജില്ലാ കമ്മറ്റികളുടെ മേൽനോട്ടത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി തുടർന്ന് വന്നിരുന്ന ഭക്ഷ്യ ധാന്യ കിറ്റ് വിതരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റ ഭാഗമായും റമദാൻ നോമ്പ് നോക്കുന്ന വിശ്വാസികൾക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്നതിനും ലക്ഷ്യം വച്ചാണ് മൂന്നാം ഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചത് .നിലവിൽ ആയിരത്തി അഞ്ഞൂറിലധികം ആളുകൾക്കാണ് സഹായം എത്തിച്ചത് . മൂന്നാം ഘട്ട പദ്ധതിയിൽ അഞ്ഞൂറിലധികം ആളുകൾക്ക് സഹായം എത്തിക്കുമെന്ന് ഒഐസിസി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം അറിയിച്ചു . കോവിഡ് മൂലം നിരവധി പ്രവാസികൾ ആണ് ദുരിതം അനുഭവിക്കുന്നത് .നിർദ്ധന തൊഴിലാളികളെ സൗ ജന്യ മായി നാട്ടിലെത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് ബഹ്റൈൻ ഒഐസിസി ആവശ്യപെട്ടു . നിലവിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണവും നടക്കുന്നുണ്ട് . ഒഐസിസി ഏരിയ ജില്ലാ കമ്മിറ്റിയുടെയും ഏരിയ കമ്മീറ്റിയുടെയും നേതൃത്വത്തിൽ പ്രത്യേക വളണ്ടിയർ ടീം ആണ് കിറ്റ് വിതരണം നടത്തുന്നത് . ദുരിതം അനുഭവിക്കന്ന പ്രവാസികൾക്കായി ഒഐസിസിയുടെ നേതൃത്വത്തിൽ പ്രത്യേക ഹെല്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്( മനു -32195551 ) . യൂത്ത് കെയറിന്റെ ഭാഗമായി പത്തു വിമാന ടികെറ്റ് നാട്ടിലേക്കു മടങ്ങുന്ന നിർദ്ധനരായ പ്രവാസികൾക്ക് നൽകുമെന്നും ഒഐസിസി ഭാരവാഹികൾ അറിയിച്ചു